• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

FEBRUARY 2019
MONDAY
03:32 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; ഒഎം ജോര്‍ജ് അന്വേഷണ സംഘത്തിന് മുന്‍പില്‍ കീഴടങ്ങി

By Web Desk    February 5, 2019   
rape

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വയനാട് ഡിസിസി അംഗം ഒഎം ജോര്‍ജ് അന്വേഷണ സംഘത്തിന് മുന്‍പില്‍ കീഴടങ്ങി. കേസിന്റെ അന്വേഷണ ചുമതലയുള്ള മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിക്കു മുന്‍പാകെയാണ് കീഴടങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയായി ജോര്‍ജിന് വേണ്ടി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയിലായിരുന്നു വയനാട് ഡിസിസി അംഗവും ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഒഎം ജോര്‍ജിനെതിരെ പൊലീസ് പോക്‌സോ ആക്ട് പ്രകാരം കേസെടുത്തത്. തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാള്‍ക്ക് വേണ്ടി കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിനകത്തും പുറത്തും പൊലീസ് തെരച്ചില്‍ നടത്തിവരികയായിരുന്നു.

പിടിയിലാകുമെന്ന് ഉറപ്പായതോടെയാണ് ജോര്‍ജ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിയ്ക്ക് മുന്‍പാകെ കീഴടങ്ങിയത്. ഇയാളെ മാനന്തവാടി ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്ത് വരികയാണ്. പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നേരത്തേ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ജോര്‍ജിനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News