• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:19 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കല്ലട അക്രമത്തിൽ കൂടുതൽ പ്രതികൾ; കുരുക്ക് മുറുക്കി പുതിയ മൊഴി...

By Web Desk    April 24, 2019   

അന്തർ‌സംസ്ഥാന ബസിലെ ഗുണ്ടായിസത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി ആക്രമണത്തിന് ഇരയായ യുവാക്കളുടെ മൊഴി. പൊലീസ് അറസ്റ്റുചെയ്ത സുരേഷ് കല്ലട കമ്പനിയുടെ ഏഴു ജീവനക്കാർ മാത്രമല്ല പ്രതികൾ. പതിനഞ്ചോളംപേർ സംഘത്തില്‍ ഉണ്ടായിരുന്നതായി തമിഴ്നാട്ടില്‍ ചികിൽസയിൽ കഴിയുന്ന യുവാക്കൾ മനോരമ ന്യൂസിനോട് പറ‍ഞ്ഞു.

ഞായർ പുലർച്ചെ നാലുമണിയോടെ വൈറ്റിലയിലെ സുരേഷ് കല്ലട ഓഫീസിന് മുന്നിൽ നിർത്തിയ ബസിലേക്ക് കടന്നുകയറിയ ജീവനക്കാരുടെ ആദ്യസംഘമാണിത്. യാത്രക്കാരായ എം.സച്ചിൻ, മുഹമ്മദ് അഷ്കർ എന്നിവരെ മർദ്ദിക്കുന്ന ഈ സംഘത്തിൽ അഞ്ചുപേരുണ്ട്. ഇതേ സമയത്ത് ബസിന്റെ മുൻഭാഗത്ത് അജയഘോഷ് എന്നയാളെ മറ്റൊരു സംഘം കൈകാര്യം ചെയ്യുന്നുണ്ട്. ഇതിനൊടുവിൽ ഈ രണ്ടു സംഘങ്ങളും ചേർന്ന് മൂന്നുപേരെ വലിച്ചിഴച്ച് പുറത്തേക്ക് ഇടുമ്പോൾ ഇക്കൂട്ടത്തിലൊന്നും പെടാത്ത മറ്റു ചിലർ കൂടി അവിടെയുണ്ട്.

അപ്പോൾ സമയം പുലർച്ചെ നാലുപിന്നിട്ടതേയുള്ളു. അഞ്ചുമണിക്ക് പൊലീസ് എത്തുന്നത് വരെ മർദനം തുടർന്നു. വൈറ്റില ജംഗ്ഷനിൽ റോഡിൽ ഓടിച്ചിട്ട് അടിച്ചു. വീണപ്പോൾ നെഞ്ചിൽ കയറിയിരുന്ന് ഇടിച്ചു, സച്ചിൻ പറയുന്നു.

രക്ഷപെട്ടോടി അന്നുതന്നെ കൊച്ചിവിട്ടു. സേലത്ത് പഠിക്കുന്ന ഇരുവരും ഇപ്പോള്‍ തമിഴ്നാട്ടിൽ മറ്റൊരിടത്ത് ചികിൽസയിലാണ്. തൽക്കാലം നാട്ടിലേക്ക് വരാൻ വയ്യെന്ന് അറിയിച്ചതിനാൽ കൊച്ചിയിൽ നിന്ന് പൊലീസ് സംഘമെത്തി ചൊവ്വാഴ്ച രാവിലെ ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. അക്രമികളുടെ എണ്ണമടക്കം പൂർണ വിവരങ്ങൾ നൽകിയതായി സച്ചിൻ വെളിപ്പെടുത്തി. ബെംഗളൂരൂവിലേക്കുള്ള വഴിയിൽ കേടായ ബസിന് പകരം ബസ് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവരെയാണ് സുരേഷ് കല്ലട കമ്പനിയുടെ ജീവനക്കാർ സംഘംചേർന്ന് ആക്രമിച്ചത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News