• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
04:06 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വയനാട് കൽപ്പറ്റയിൽ റിസോർട്ട് നടത്തിപ്പുകാരനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

By shahina tn    December 21, 2018   
vayanadu

കല്‍പ്പറ്റ: റിസോർട്ട് നടത്തിപ്പുകാരനായ മധ്യവയസ്കനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി തൊവരിമല കൊച്ചുവീട്ടില്‍ സാമുവലിന്റെ മകന്‍ നെബു എന്ന വിന്‍സെന്റ് സാമുവല്‍ (52) ആണ് മരിച്ചത്. മണിയങ്കോട് ഓട് ഫാക്ടറിക്ക് സമീപം വിസ്പറിംഗ് വുഡ്‌സ് എന്ന റിസോര്‍ട്ടിലെ ഒരു ഹട്ടിൽ ഇന്ന് പുലർച്ചെയാണ് കസേരയിൽ കുത്തേറ്റ് ഇരിക്കുന്ന രീതിയിൽ മൃതദേഹം കണ്ടെത്തിയത്.

കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന രീതിയിലാണ് മൃതദേഹവും പരിസരവുമെല്ലാം കാണപ്പെട്ടത്. ശരീരമാസകലം രക്തത്തില്‍ കുളിച്ച് കസേരയില്‍ ഇരിക്കുന്ന രീതിയിലാണ് മൃതദേഹം. ഹട്ടിന്റെ മുറിയിലും വഴിയിലുമെല്ലാം രക്ത പാടുകളുണ്ട്. ഇന്നലെ രാത്രി നടന്ന കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു. 

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News