• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
12:16 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കൊല്ലം ജില്ലയില്‍ തുടര്‍ച്ചയായി രാത്രി സമയങ്ങളില്‍ ഗുണ്ടാ ആക്രമണം; പൊലീസ് മൗനം പാലിക്കുന്നതായി പരാതി

By shahina tn    December 18, 2018   
gunda-attack

കൊല്ലം: കൊല്ലം ജില്ലയില്‍ തുടര്‍ച്ചയായി രാത്രി സമയങ്ങളില്‍ ഗുണ്ടാ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോഴും പൊലീസ് മൗനം പാലിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം കടവൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘത്തെ പിടികൂടി നാട്ടുകാര്‍ പൊലീസില്‍ ഏല്‍പിച്ചിട്ടും ചുമത്തിയത് നിസാര വകുപ്പുകളാണെന്ന് പരാതി. ക്രിമിനലുകള്‍ സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കൊല്ലം കടവൂര്‍ സ്വദേശി ഹരിദാസന്റെ ഫ്ളാറ്റിലാണ് മൂന്നംഗസംഘം ആക്രമണം നടത്തിയത്. കെട്ടിട കരാറുകാരനായ ഹരിദാസ് പണം നല്‍കാനുണ്ടെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. 72 വയസ്സുകാരനായ ഹരിദാസ് ഭാര്യ ജയശ്രീ, ചെറുമകള്‍ അടക്കമുള്ളവരെ ബന്ദികളാക്കി മര്‍ദ്ദിച്ചുവെന്നാണ് പരാതി. നാട്ടുകാര്‍ ഇടപെട്ടാണ് കുടുംബത്തെ രക്ഷപ്പെടുത്തിയത്.

സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങള്‍ ഇവരുടെ പരാതി സാധൂകരിക്കുന്നു. കൊച്ചുകുട്ടിയെ പോലും ആക്രമികള്‍ ചവിട്ടി വീഴ്ത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്ത്രീകള്‍ പോലും ആക്രമത്തിന് ഇരയായ സംഭവത്തില്‍ എഫ്‌ഐആര്‍ പ്രകാരം ഒരാളെ മാത്രമാണ് പൊലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞത്. അക്രമികള്‍ക്കെതിരെ അഞ്ചാലുംമൂട് പൊലീസ് നിസാരകുറ്റമാണ് ചുമത്തിയത് എന്ന് കുടുംബം ആരോപിച്ചു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News