• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
06:47 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എടിഎം കൊള്ളയടിച്ചു; രക്ഷപ്പെടുന്നതിനിടയില്‍ പ്രതികള്‍ ബൈക്കില്‍ നിന്നും താഴെവീണു

By Web Desk    February 20, 2019   
ATM

ലഖ്‌നൗ: എംടിഎമ്മില്‍ നിന്നും പണം കവര്‍ന്ന് രക്ഷപ്പെടുന്നതിനിടയില്‍ മോഷ്ടാക്കള്‍ ബൈക്കില്‍ നിന്നും താഴെ വീണു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ നോയിഡയിലാണ് സംഭവം നടന്നത്. മോഷ്ടാക്കള്‍ ബൈക്കില്‍ നിന്നും താഴെ വീണതോടെ ബാഗ് തുറന്ന് പണം താഴെ വീണു. തുടര്‍ന്ന് അതിലൂടെ പോയ യാത്രക്കാര്‍ ചിതറിക്കിടന്ന പണം കൈക്കലാക്കുകയും ചെയ്തു.

എസ്ബിഐയുടെ എടിഎമ്മില്‍ പണം നിറക്കാനായി എത്തിയവരില്‍ നിന്നുമാണ് മോഷ്ടാക്കള്‍ പണം കവര്‍ന്നത്. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി അവരുടെ കയ്യില്‍ ഉണ്ടായിരുന്ന 40 രൂപടയങ്ങിയ ബാഗ് കൈക്കലാക്കുകയായിരുന്നു. ബൈക്കില്‍ കയറി പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിലിടക്ക് ബൈക്ക് അപകടത്തില്‍ പെടുകയും മോഷ്ടാക്കള്‍ താഴെ വീഴുകയുമായിരുന്നു.

യാത്രക്കാര്‍ താഴെ വീണ് പണം എടുക്കാന്‍ ശ്രമിച്ചപ്പോള്‍ മോഷ്ടാക്കളില്‍ ഒരാള്‍ വെടിയുതിര്‍ക്കുകയും ചെയ്തു. കൂട്ടുപ്രതി ഓടിരക്ഷപ്പെടുകയും ചെയ്തു. രണ്ട് മോഷ്ടാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News