• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MARCH 2019
FRIDAY
01:22 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മന്ത്രവാദം; ഒന്നരവയസ്സുകാരിയെ അമ്മ അടിച്ച് കൊന്നു

By Web Desk    December 17, 2018   
black-magic

ലഖ്‌നൗ: മന്ത്രവാദ കര്‍മ്മങ്ങള്‍ക്കായി ഒന്നരവയസ്സുകാരിയെ അമ്മ അടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ താജ്പുര്‍ ഗ്രാമത്തില്‍ ഇന്നലെയായിരുന്നു സംഭവം. മുപ്പത്തിരണ്ടുകാരിയായ ഗീതയാണ് മന്ത്രവാദങ്ങള്‍ക്കായി സ്വന്തം കുഞ്ഞിന്റെ ജീവനെടുത്തത്. യുവതിയെ പൊലീസ് അറസ്റ്റ്ചെയ്തു.

ഗീതാദേവി മന്ത്രവാദങ്ങള്‍ക്കായി ഒന്നര വയസ്സ് പ്രായം വരുന്ന മകള്‍ സോനത്തിനെ അടിച്ച് കൊന്നുവെന്ന് ഗ്രാമവാസികളാണ് പൊലീസിനെ അറിയിച്ചത്. എന്നാല്‍ അതിശൈത്യം മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് ഗീതാകുമാരി പൊലീസിന് നല്‍കിയ മൊഴി. കുഞ്ഞിന്റെ ശരീരത്തില്‍മുറിപ്പാടുകള്‍ കണ്ടെത്തിയതിനാല്‍ ഇവരുട മൊഴി പൊലീസ് കണക്കിലെടുത്തിട്ടില്ല.

ഇഷ്ടികത്തൊഴിലാളിയായ ഗീത കുട്ടിയെ മന്ത്രവാദ കര്‍മ്മങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേണത്തിനൊടുവിലാണ് യുവതിയെ കസ്റ്റഡിയിലെടുത്തതെന്ന് നാന്‍പുര പൊലീസ് ഓഫീസര്‍ ആര്‍പി യാദവ്മാധ്യമങ്ങളെ അറിയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചിട്ടുണ്ട്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വന്നതിനു ശേഷമേ അന്തിമ മരണകാരണം വ്യക്തമാവുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News