• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MARCH 2019
WEDNESDAY
01:40 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സിസ്റ്റര്‍ അമലാ വധക്കേസ്: ശിക്ഷാവിധിയില്‍ വാദം നാളെ

By shahina tn    December 19, 2018   
amala-vadhakkes

കോട്ടയം:പാല കാര്‍മലീത്ത മഠാംഗമായിരുന്ന സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധിയില്‍ വാദം നാളെ. പാലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ കമനീഷ് നാളെവിധി പറയും. പ്രതി കാസര്‍ഗോഡ് സ്വദേശി സതീഷ് ബാബു നിലവില്‍ മറ്റൊരു കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവു ശിക്ഷയനുഭവിക്കുകയാണ്..

തെളിവുകളുടെയും പ്രമാണങ്ങളുടെയും തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ജോര്‍ജ്ജ് ബോബന്‍ കോടതിയില്‍ വാദിച്ചത്. 87 പ്രമാണങ്ങളും 20 തൊണ്ടിമുതലുകളും പരിശോധിച്ച കോടതി 65 സാക്ഷികളെവിസ്തരിച്ചു.

വിശദമായ വാദം കേള്‍ക്കലിന് ശേഷം കൊലപാതകം, ഭവനഭേദനം, ബലാത്സംഘം എന്നി കുറ്റങ്ങള്‍ തെളിഞ്ഞു. മോഷണം, അതിക്രമിച്ച് കടക്കല്‍ എന്നിവ ഒഴിവാക്കി. അതേ സമയം എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് പ്രോസിക്യൂഷന്റെ പല വാദങ്ങളും കെട്ടി ചമച്ചതാണെന്ന് പ്രതി കോടതില്‍ വാദിച്ചു. ശിക്ഷാവിധിനാളെ പ്രസ്താവിക്കും. എന്നാല്‍ പ്രതിയുടെ പുതിയ ആരോപണങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ജോര്‍ജ്ജ് ബോബന്‍ പറഞ്ഞു.

പാല കാര്‍മലീത്ത മഠാംഗമായിരുന്ന സിസ്റ്റര്‍ അമലയെ2015 സെപ്റ്റംബര്‍ 17 ന് പുലര്‍ച്ചെയാണ് കോണ്‍വെന്റിലെ മൂന്നാം നിലയില്‍തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാല ഉ്യടജ സുനീഷ് ബാബു, സി ഐ ബാബു സെബാസ്റ്റ്യന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. 2015 ല്‍ 2015 ല്‍ ഭരണങ്ങാനത്തെ അസിസി ഭവനില്‍ മോഷണം നടത്തിയതിന് സതീഷ് ബാബുവിനെ പാലാ കോടതി ആറു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News