• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
01:10 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കോഹ്ലി ക്രിക്കറ്റ് ദൈവത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കും; ആരാധകരെ അംമ്പരപ്പിക്കുന്ന പ്രവചനുമായി വീണ്ടും ജ്യോതിഷി

By Web Desk    March 13, 2018   

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ കരിയറിലെ നേട്ടങ്ങള്‍ പ്രവചിച്ച് ജ്യോതിഷി നരേന്ദ്ര ബുണ്ഡെ. 2025ന് മുന്‍പ് കോഹ്ലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ഏകദിന, ട്വന്റി20 ലോകകപ്പുകള്‍ നേടുമെന്നും 100 രാജ്യാന്തര സെഞ്ചുറികളെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് കോഹ്ലി മറികടക്കുമെന്നുമാണ് ജ്യോതിഷിയായ നരേന്ദ്ര ബുണ്ഡെ പ്രവചിച്ചിരിക്കുന്നത്.

ക്രിക്കറ്റ് വൃത്തങ്ങളിലെ പ്രശസ്തനായ ജ്യോതിഷിയാണ് നാഗ്പുര്‍ സ്വദേശിയായ നരേന്ദ്ര ബുണ്ഡെ. മുന്‍പ് ആഭരണ വ്യവസായിയായിരുന്ന ബുണ്ഡെ, 2006ലാണ് ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് പ്രവചനം ആരംഭിച്ചത്.

മുന്‍ നായകന്‍ എം എസ് ധോണി 2019 ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിലും കളിക്കുമെന്നും ബുണ്ഡെ നേരത്തെ പ്രവചിച്ചിട്ടുണ്ട്. ടെന്നിസ് എല്‍ബോ കാരണം സച്ചിന്‍ ക്രിക്കറ്റില്‍ തുടരുമോ എന്ന് ആശങ്കയുണ്ടായിരുന്ന കാലത്ത് സച്ചിന്റെ തിരിച്ചുവരവ് പ്രവചിച്ചും ബുണ്ഡെ ശ്രദ്ധ നേടിയിട്ടുണ്ട്. സച്ചിന് ഭാരത് രത്ന ലഭിക്കുമെന്നും ഇദ്ദേഹം പ്രവചിച്ചിരുന്നു. ദേശീയ ടീമിലേക്കുള്ള സൗരവ് ഗാംഗുലിയുടെ തിരിച്ചുവരവ്, 2011 ലെ ഇന്ത്യയുടെ ലോകകപ്പ് വിജയം തുടങ്ങിയവയും ബുണ്ഡെയുടെ യശസ് ഉയര്‍ത്തിയ പ്രവചനങ്ങളാണ്.

കരിയറിലെ സുവര്‍ണകാലത്ത് സച്ചിന് ലഭിച്ച ഏറ്റവും മികച്ച പരസ്യ കരാറിനേക്കാള്‍ കൂടുതല്‍ തുകയുടെ ഒരു കരാറില്‍ കോഹ്‌ലി ഈ വര്‍ഷം ഒപ്പുവെക്കുമെന്നും ബുണ്ഡെ പ്രവചിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ തുടര്‍വിജയങ്ങളിലൂടെ കോലിയും സംഘവും പേരെടുക്കുമെന്നും പ്രവചനമുണ്ട്. വരുന്ന ഇംഗ്ലണ്ട്, ഓസ്ട്രേലിയ പര്യടനങ്ങളിലും കോഹ്ലിയും സംഘവും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ജ്യോതിഷി പറഞ്ഞു. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News