• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:44 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

റെക്കോര്‍ഡുകള്‍ കൈപ്പിടിയിലാക്കി കൗമാരതാരങ്ങള്‍; വിരാടിനെ കടത്തിവെട്ടി പൃഥ്വി

By Web Desk    February 4, 2018   

ഇന്ത്യയുടെ കൗമാരപ്പട ലോകകപ്പ് നേടി ലോകറെക്കോര്‍ഡ് തന്നെ സ്വന്തമാക്കിയപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ അതിരുകവിഞ്ഞ സന്തോഷത്തിലും പ്രതിക്ഷയിലുമാണ്. ലോക ക്രിക്കറ്റിലെ വന്‍മതിലായ രാഹുല്‍ ദ്രാവിഡിന്റെ  തന്ത്രങ്ങളും അടുത്ത സച്ചിനെന്ന് വാഴ്ത്തപ്പെട്ട പൃഥ്വി ഷായുടെ നേതൃപാടവവും ഒത്തുച്ചേര്‍ന്നപ്പോഴാണ് കൗമാരപോരാട്ടം ലോകറെക്കോര്‍ഡിന്റെ വേദിയായത്. റെക്കോര്‍ഡുകളുടെ രാജകുമാരനായ സച്ചിന്റെ നേട്ടങ്ങളെ ശരവേഗത്തില്‍ മറികടക്കാനൊരുങ്ങുകയാണ് പൃഥ്വി ഷാ.

കൗമാര ലോക കിരീടം ആര്‍ക്കും വിട്ടുകൊടുക്കാന്‍  ഇന്ത്യയുടെ ചുണകുട്ടികള്‍ തയ്യാറല്ല. നാലാം തവണയും കിരീടം സ്വന്തമാക്കിയപ്പോള്‍ ഇങ്ങനെ കൂട്ടി വായിക്കാം. കലാശപ്പോരില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് രാഹുല്‍ ദ്രാവിഡിന്റെ കുട്ടികള്‍ കപ്പ് സ്വന്തമാക്കിയത്. കളിക്കളത്തില്‍ പുലിക്കുട്ടികളായ കൗമാരതാരങ്ങള്‍ വിരാട് കോഹ്‌ലിയുടെയും ഉന്മുഖ് ചന്ദിന്റേയും റെക്കോര്‍ഡുകള്‍ക്കുമേല്‍ സ്വന്തം പേരെഴുതിചേര്‍ത്തു. 

അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയ ക്യാപ്റ്റന്‍ എന്ന നേട്ടം പൃഥ്വി ഷാ സ്വന്തമാക്കി. ലോകക്കപ്പ് നേടിയ ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ് പൃഥ്വി. പതിനാല് വിക്കറ്റുകള്‍ നേടിയ അങ്കുല്‍ റോയിയാണ് കളിയിലെ മറ്റൊരു താരം. ഖ്വായിസ് അഹമദിന്റേയും ഫൈസല്‍ ജാംഖണ്ഡിയുടെയും മുന്‍കാല റെക്കോഡിനെ ഈ കൗമാരക്കാരന്‍ പങ്കിട്ടെടുത്തു. കലാശപ്പോരില്‍ സെഞ്ച്വറിപ്രകടനവുമായി തിളങ്ങിയ ഓപണര്‍ മന്‍ജോത് കല്‍റായുടെ(101) പ്രകടനം മുന്‍കാല താരങ്ങളെ കടത്തിവെട്ടുന്നതായിരുന്നു. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News