• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
01:10 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇന്ത്യന്‍ നായകനെ കടത്തിവെട്ടി റെയ്നയുടെ കുതിപ്പ്

By Web Desk    March 14, 2018   

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ സുരേഷ് റെയ്ന പല റോളിലും തിളങ്ങുകയാണ്. താരം കത്തുന്ന ഫോമില്‍ തിരിച്ചെത്തിയെങ്കിലും റണ്‍സിന്റെ കാര്യത്തില്‍ ഇന്ത്യന്‍ നായകന്‍ ധോണിയെ പിന്നിലാക്കി.

 ഇന്ത്യയ്ക്ക് വേണ്ടി 71 ട്വന്റി20 മത്സരങ്ങളില്‍ ഇറങ്ങിയ താരം 1452 റണ്‍സെടുത്തപ്പോള്‍ 89 മത്സരങ്ങളില്‍ നിന്ന് 1444 റണ്‍സെടുത്ത ധോണിയെ പിന്നിലാക്കിയിരിക്കുകയാണ് താരം.

നിദാഹാസ് ട്രോഫിയില്‍ നടന്ന മൂന്ന് മത്സരങ്ങളില്‍ നിന്നായി 56 റണ്‍സാണ് താരം നേടിയത്. അതേസമയം, ഈ ടൂര്‍ണമെന്റിന് ധോണിയടക്കമുള്ള താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിരിക്കുകയാണ്.

1983 റണ്‍സുമായി കോഹ്ലിയാണ് ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സെടുത്തിരിക്കുന്നത്. 1679 റണ്‍സുമായി രോഹിത്ത് ശര്‍മ്മ രണ്ടാമതുണ്ട്. കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനത്തിലൂടെ റെയ്ന മൂന്നാമതെത്തിയപ്പോള്‍ ധോണി നാലാം സ്ഥാനത്തേക്കിറങ്ങി.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News