• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
01:23 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സുരേഷ് റെയ്നയുടെ തകര്‍പ്പന്‍ ക്യാച്ചിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

By Web Desk    March 13, 2018   

നിദാഹാസ് ട്രോഫിയില്‍ കഴിഞ്ഞദിവസം ശ്രീലങ്കയ്ക്കെതിരേ നടന്ന ഇന്ത്യയുടെ മത്സരത്തില്‍ സുരേഷ് റെയ്ന എടുത്ത തകര്‍പ്പന്‍ ക്യാച്ചിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി. ആരാധകര്‍ താരത്തെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ്. മത്സരത്തില്‍ ഉഗ്രന്‍ പ്രകടനം കാഴ്ചവെച്ച ശ്രദ്ദുള്‍ ഠാക്കൂറിന്റെ ആദ്യ ഓവറിലായിരുന്നു സുരേഷ് റെയ്ന തകര്‍പ്പന്‍ ക്യാച്ചെടുത്തത്. എട്ട് ബോളില്‍ നിന്ന് ഒരു സിക്സടക്കം 17 റണ്‍സെടുത്ത് കൂറ്റന്‍ അടിക്ക് ഒരുങ്ങിക്കൊണ്ടിരുന്ന ധനുഷ്‌ക ഗുണതിലകെയുടെ വിക്കറ്റാണ് റെയ്ന പിടിച്ചെടുത്തത്.

മത്സരത്തിന്റെ മൂന്നാം ഓവറിലായിരുന്നു ഠാക്കൂറിന്റെ ബോളില്‍ റെയ്നയുടെ ക്യാച്ച്. ഇന്ത്യന്‍ ഫീല്‍ഡിങ്ങിന്റെ മികവിന്റെ തെളിവുകൂടിയാണ് റെയ്നയുടെ ക്യാച്ച് എന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.

 മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ടീം ഇന്ത്യ ജയിച്ചത്. ലങ്ക ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ഇന്ത്യയ്ക്കായി നാല് വിക്കറ്റ് വീഴ്ത്തിയ ശാര്‍ദുല്‍ താക്കൂറും പുറത്താകാതെ 42ഉം 39ഉം റണ്‍സ് വീതമെടുത്ത പാണ്ഡ്യയും ദിനേഷ് കാര്‍ത്തികുമാണ് വിജയമൊരുക്കിയത്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News