• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

JUNE 2018
MONDAY
09:42 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

യുവതാരത്തോട് മാപ്പ് പറഞ്ഞ് അഫ്രീദി;  സോഷ്യല്‍ മീഡിയയില്‍ ഹീറോയായി താരം

By Web Desk    March 13, 2018   

കളിക്കളത്തില്‍ എന്നും വിവാദ നായകനാണ് പാക്കിസ്താന്‍ ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി. എന്നാല്‍ എതിര്‍ടീമിലെ യുവതാരത്തോട് നടത്തിയ മോശം പെരുമാറ്റത്തിന് മാപ്പു ചോദിച്ച് അഫ്രീദി ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെയും ആരാധകരുടെയും ഹീറോ ആയിരിക്കുകയാണ്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലാണ് വിവാദ സംഭവം നടന്നത്. മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെതിരേ നടന്ന മത്സരത്തില്‍ കറാച്ചി കിങ്സ് കളിച്ചപ്പോള്‍ എതിര്‍താരമായ പത്തൊമ്പതുകാരന്‍ സെയ്ഫ് ബദറിനെതിരേ അഫ്രീദി പ്രകോപനപരമായി സംസാരിച്ചിരുന്നു. സെയ്ഫ് പുറത്തായപ്പോഴായിരുന്നു സംഭവം. ഇത് വലിയ ചര്‍ച്ചയായി. ഇതിനുശേഷം ട്വിറ്ററില്‍ സെയ്ഫ് കുറിച്ച ട്വീറ്റാണ് സീനിയര്‍ താരത്തിന്റെ മനസു മാറ്റിയത്. അഫ്രീദി കളത്തില്‍വച്ച് മോശമായി പെരുമാറിയെങ്കിലും നിങ്ങളെ ഞാന്‍ ആരാധിക്കുന്നു എന്നാണ് സെയ്ഫ് കുറിച്ചത്.

 

ഇതോടെ തന്റെ പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിച്ച് അഫ്രീദി രംഗത്തെത്തി. യുവ താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ താന്‍ മടിക്കാറില്ലെന്നും മത്സരത്തിനിടെ പറ്റിപ്പോയതാണെന്നും അദ്ദേഹം കുറിച്ചു. മാപ്പു പറഞ്ഞതോടെ വില്ലന്‍ പരിവേഷത്തിലായിരുന്ന സോഷ്യല്‍ മീഡിയയുടെ അഫ്രീദി ഹീറോയായി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മികച്ച പ്രകടനമാണ് അഫ്രീദി നടത്തുന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News