• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MAY 2018
SUNDAY
03:07 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഐപിഎല്‍ ചൂടുപിടിക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സിലേക്ക് പുതിയ താരം

By Web Desk    March 19, 2018   

ഐപിഎല്ലിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ആരാധകരുടെ ഇഷ്ട ടീംമായ മുംബൈ ഇന്ത്യന്‍സിലേക്ക് പുതിയ പേസ് ബൗളര്‍. പരിക്കേറ്റ് പുറത്തായ ഓസ്ട്രേലിയന്‍ ബൗളര്‍ ജേസണ്‍ ബെഹ്റന്‍ഡോര്‍ഫിന് പകരം ന്യൂസിലന്‍ഡ് പേസര്‍ മിച്ചല്‍ മക്ലുഹന്‍ ആണ് മുംബൈയ്ക്കായി ജെഴ്സി അണിയുക.

മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഐപിഎല്‍ താരലേലത്തിന് മക്ലൂഹന്‍ പങ്കെടുത്തിരുന്നെങ്കിലും ഒരാളും സ്വന്തമാക്കിയിരുന്നില്ല.

2015, 16, 17 കാലഘട്ടത്തില്‍ മുംബൈയ്ക്കായി ജെഴ്സി അണിഞ്ഞിട്ടുളള താരമാണ് മക്ലൂഹന്‍. 40 ഐപിഎല്‍ മത്രങ്ങളില്‍ നിന്ന് 24.61 ശരാശരിയില്‍ 54 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

നേരത്തെ പുറം വേദന കാരണമാണ് ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ് ഐപിഎല്ലില്‍ നിന്ന് പിന്‍വാങ്ങിയത്. 1.5 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് താരത്തെ സ്വന്തമാക്കിയിരുന്നത്.

അടുത്തമാസം ഏഴ് മുതലാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുക. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാര്‍കൂടിയാണ് രോഹിത്ത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News