• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:24 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഐ പി എല്ലില്‍ കപ്പടിക്കാന്‍ കച്ചമുറുക്കി ധോണി; ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഗംഭീര തിരിച്ചുവരവിന്റെ ആവേശത്തില്‍ ആരാധകര്‍

By Web Desk    March 23, 2018   

ഇത്തവണ ഐ പി എല്‍ സാക്ഷിയാകുന്നത് രണ്ട് വര്‍ഷത്തിന് ശേഷമുള്ള ചെന്നൈയുടെ തിരിച്ചുവരവിന കൂടിയാണ്. ലീഗില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. അതുകൊണ്ടുതന്നെ ഒരിടവേളയ്ക്കുശേഷമുള്ള ടീമിന്റെ തിരിച്ചുവരവില്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടുകയാണ് ആരാധകര്‍. 

അതിനാല്‍ തന്നെ ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ ടീമിന്റെ മാസ് എന്‍ട്രിതന്നെയാണ് ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിക്കുന്നതും. ഇപ്പോള്‍ ധോണി നെറ്റ്സില്‍ പരിശീലിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

കൂറ്റനടികളുമായി പരിശീലനത്തില്‍ മുഴുകിയിരിക്കുന്ന ധോണിയെ കണ്ട ചെന്നൈ ആരാധകര്‍ ആവേശത്തിലാണ്. തലൈവര്‍ ഫോമിലായാല്‍ തങ്ങള്‍ ആരെ പേടിക്കാനാണ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇത്തവണ ഐ പി എല്‍ കിരീടത്തില്‍ കുറഞ്ഞൊതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ലതാനും. ആ പ്രതീക്ഷ വനോളമുയര്‍ത്തുകയാണ് ധോണിയിപ്പോള്‍.

സുരേഷ് റെയ്‌ന, ഡ്വെയ്ന്‍ ബ്രാവോ, മുരളി വിജയ്, ഷെയ്ന്‍ വാട്‌സണ്‍, ഹര്‍ഭജന്‍ സിംഗ് തുടങ്ങിയവരടങ്ങിയതാണ് ചെന്നൈ ടീം. ഇത് ചെന്നൈയുടെ നായകനായി ധോണിയുടെ ഒമ്പതാമത്തെ ഊഴമാണ്. തുടര്‍ച്ചയായി എട്ട് സീസണുകളില്‍ ധോണിയായിരുന്നു ചൈന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകന്‍. ചെന്നൈയുടെ വിലക്കിനേത്തുടര്‍ന്ന് പൂനെയിലായിരുന്നു ധോണി. ഇപ്പോള്‍ വീണ്ടും ചെന്നൈയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. 

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News