• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

OCTOBER 2018
MONDAY
11:03 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഐപിഎല്ലില്‍ തന്നെ ഉള്‍പ്പെടുത്തി രക്ഷിച്ചത് സെവാഗാണ്: അവഗണനകൊണ്ട് മനസ്സ് നീറിയിരുന്നു; വെടിക്കെട്ട് പ്രകടനത്തിനു പിന്നാലെ സെവാഗിനു നന്ദി പറഞ്ഞ് ഗെയ്ല്‍

By Web Desk    April 20, 2018   

ഐപിഎല്ലില്‍ ഇന്നലെ ക്രിസ് ഗെയിലിന്റെ ദിവസം തന്നെയായിരുന്നു എന്നതില്‍ സംശയമില്ല. ഐപിഎല്‍ ഇങ്ങനൊരു പ്രകടനത്തിന് ഇന്നുവരെ ഈ സീസണില്‍ സാക്ഷിയായതുമില്ല. മുഖത്തടിയേറ്റ അനുഭവമായിരിക്കും പഞ്ചാബ് ഒഴികെയുളള മറ്റു ടീമുകള്‍ക്കൊക്കെ. ക്രിസ് ഗെയ്ല്‍ എന്ന വെടിക്കെട്ട് താരത്തെ താരലേലത്തില്‍ ആരും തിരിഞ്ഞു നോക്കിയില്ല. ഈ കുറ്റബോധം മനസ്സില്‍ പേറിക്കൊണ്ടായിരിക്കും ഈ ടീമുകള്‍ ഇന്നലത്തെ രാത്രി തള്ളിനീക്കയത്.

താരലേലത്തില്‍ ആദ്യ ഘട്ടത്തില്‍ എടുക്കാചരക്കായിരുന്ന ഗെയ്ലിനെ അടിസ്ഥാന വിലയായ രണ്ട് കോടിയ്ക്ക് ഒടുവില്‍ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ ടീമിലിടം നല്‍കാന്‍ പഞ്ചാബ് പോലും തയ്യാറായിരുന്നില്ല. എന്നാല്‍ അപമാനക്ഷതമേറ്റ താരം അവസരം ലഭിച്ച ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ചുറിയും രണ്ടാം മത്സരത്തില്‍ 11ാം ഐപിഎല്ലില്‍ തന്നെ ആദ്യ സെഞ്ചുറിയും കുറിച്ചു.

63 പന്തില്‍ 103 റണ്‍സെടുത്ത ഗെയ്‌ലിന്റെ മികവിലായിരുന്നു പഞ്ചാബ് ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. തന്റെ ഇന്നിംഗ്‌സ് മകള്‍ക്ക് സമര്‍പ്പിച്ച ഗെയ്ല്‍ പക്ഷെ നന്ദി പറഞ്ഞത് പഞ്ചാബ് ടീം മെന്റര്‍ സെവാഗിനോടായിരുന്നു.

'എന്നെ ഈ ഐപിഎല്ലില്‍ ഉള്‍പ്പെടുത്തി രക്ഷിച്ചത് സെവാഗാണ്. ഏത് ഫ്രാഞ്ചൈസിയാണ് എന്നെ ഉള്‍പ്പെടുത്തുന്നതെങ്കിലും അവര്‍ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഞാന്‍ ശ്രമിക്കുമായിരുന്നു. നിങ്ങള്‍ക്ക് തെളിയിക്കാന്‍ പലതുമുണ്ടെന്ന് പലരും എന്നോട് പറഞ്ഞിരുന്നു. ആദ്യലേലങ്ങളിലൊന്നും എന്നെ പരിഗണിച്ചിരുന്നില്ല. സെവാഗാണ് എനിയ്ക്കുവേണ്ടി രംഗത്തിറങ്ങിയത്. ഗെയ്ല്‍ രണ്ടു കളികള്‍ ഞങ്ങള്‍ക്കുവേണ്ടി ജയിച്ചാല്‍ മുടക്കിയ പണം തിരിച്ചുകിട്ടുമെന്ന് സെവാഗ് പറഞ്ഞിരുന്നു.'

ആദ്യം ബാറ്റുചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 194 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിനു നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ഐപിഎല്ലില്‍ മുന്നിട്ട് നില്‍ക്കുന്ന ഹൈദരാബാദ് ആദ്യ തോല്‍വിയാണ് ഇന്നലെ ഏറ്റുവാങ്ങിയത്. 


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News