• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:12 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കോഹ്ലിപ്പടയ്ക്ക് വീണ്ടും തിരിച്ചടി; ചെന്നൈയ്‌ക്കെതിരെ കളിക്കാന്‍ സൂപ്പര്‍താരമില്ല

By Web Desk    May 5, 2018   


റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വന്‍ തിരിച്ചടി. ചെന്നൈക്കെതിരെ പോരാടാന്‍ സൂപ്പര്‍ താരം ഇഉണ്ടാകില്ല. ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടാനൊരുങ്ങുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവില്‍ ഇന്ന് സൂപ്പര്‍ താരം ക്വിന്റണ്‍ ഡി കോക്ക് ഉണ്ടാകില്ല. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള ബെംഗളൂരുവിന് ഇനിയുള്ള എല്ലാ മത്സരങ്ങളും അതിനിര്‍ണായകമാണെന്നിരിക്കെ ഡി കോക്കിന്റെ അഭാവം തിരിച്ചടിയാകും എന്ന് തന്നെ പറായം. 

ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഡി കോക്ക് സ്വന്തം നാടായ ദക്ഷിണാഫ്രിക്കയിലേക്ക് തന്നെ തിരിച്ചുവെന്ന് ബെംഗളൂരു പരിശീലകന്‍ ഡാനിയല്‍ വെട്ടോറി വ്യക്തമാക്കി. അതേസമയം വൈറല്‍ പനി ബാധിച്ച് വിശ്രമത്തിലായിരുന്ന എബി ഡിവില്ലിയേഴ്സ് ചെന്നൈയ്ക്കെതിരേയുള്ള മത്സരത്തിനുണ്ടാകും. 

എട്ട് മത്സരങ്ങളില്‍ മൂന്ന് ജയവും അഞ്ച് തോല്‍വിയുമാണ് ബെഗളൂരുവിന്റെ ഈ സീസണിലെ ഇതുവരെയുള്ള നേട്ടം. തുടര്‍തോല്‍വികളില്‍ നിരാശരായ ടീമിന് കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് എതിരെയുള്ള മത്സരമാണ് ആത്മവിശ്വാസം നല്‍കുന്നത്. 

ഇന്ന് വൈകുന്നേരം നാലിന് സിഎസ്‌കെയുടെ ഹോം ഗ്രൗണ്ടായ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആണ് ബെംഗളൂരുവിന്റെ മത്സരം. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോല്‍വി ഏറ്റുവാങ്ങി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നാണ് ചെന്നൈ എത്തുന്നത്. ബെംഗളൂരുവിനെതിരേ ജയിച്ച് പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാമതെത്താനുള്ള ശ്രമമാകും ചെന്നൈ നടത്തുക.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News