• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:22 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആരാധകര്‍ വിജയാരവം മുഴക്കാന്‍ കാത്തിരിക്കുന്നു; മൂന്നാം ജയത്തിനായി ചെന്നൈ ഇന്നിറങ്ങും

By Web Desk    April 15, 2018   

ആരാധകര്‍ പ്രതീക്ഷ കൈവിടാതെ മഞ്ഞപ്പടയുടെ വിജയത്തിനായ് കാത്തിരിക്കുന്നു. ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നേരിടും. രാത്രി എട്ട് മണിക്ക് മൊഹാലിയിലാണ് മത്സരം. താരലേലത്തില്‍ ചെന്നൈ കൈവിട്ട ആര്‍ അശ്വിന്‍ പഞ്ചാബിനെ നയിക്കുന്നു എന്നതാണ് മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. ബാംഗ്ലൂരിനെതിരെ പൂജ്യത്തിന് പുറത്തായ ആരോണ്‍ ഫിഞ്ചിന് പഞ്ചാബ് വീണ്ടും അവസരം നല്‍കിയേക്കും. യുവ്രാജിന് പകരം മനോജ് തിവാരിയെ ഉള്‍പ്പെടുത്തുന്നതും പഞ്ചാബ് പരിഗണിക്കുന്നുണ്ട്. 

ഡല്‍ഹിക്കെതിരായ ജയത്തോടെ സീസണ്‍ തുടങ്ങിയ പഞ്ചാബ് കഴിഞ്ഞ ദിവസം ബാംഗ്ലൂരിനോട് തോറ്റിരുന്നു. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളിലും അവസാന ഓവറില്‍ ജയിച്ച ചെന്നൈ മൂന്നാം ജയമാണ് നോട്ടമിടുന്നത്. പരിക്കേറ്റ സുരേഷ് റെയ്‌നയുടെ അഭാവം ചെന്നൈക്ക് തിരിച്ചടിയാകും. പരിക്ക് ഭേദമാകാത്ത ഡുപ്ലെസിയും അച്ഛന്റെ മരണത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയ പേസര്‍ എന്‍ഗിഡിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിരയില്‍ ഇന്ന് ഉണ്ടാകില്ല.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News