• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:03 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഐപിഎല്‍ കേരളത്തിലേക്ക്; ചെന്നൈയുടെ ഹോം മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയോ? ബിസിസിഐയോട് സന്നദ്ധത അറിയിച്ച് കെസിഎ

By Web Desk    April 8, 2018   

ഐ.പി.എല്‍ പതിനൊന്നാം സീസണിലെ മത്സരങ്ങള്‍ കേരളത്തിലേക്ക്. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഹോം മത്സരങ്ങള്‍ക്കാകും തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുക. കാവേരി പ്രശ്നത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സരങ്ങള്‍ കേരളത്തിലേക്ക് മാറ്റാന്‍ ബിസിസിഐ ആലോചിക്കുന്നത്.

ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുമായി വേദി സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാക്കാന്‍ സമ്മതമാണെന്ന് ബി.സി.സി.ഐയെ അറിയിച്ചതായി കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ്ജ് വ്യക്തമാക്കി. മൂന്ന് ദിവസത്തിനകം വേദിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും ജയേഷ് പറഞ്ഞു.

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ചെന്നൈ വീണ്ടും ഐ.പി.എല്ലിന് വേദിയാകുന്നത്. ഏപ്രില്‍ 10 മുതല്‍ 20 വരെ ചെന്നൈ ചെപ്പോക്ക് എം.എ.ചിദംബരം സ്റ്റേഡിയത്തിലാണ് ചെന്നൈയിലെ ആദ്യ ഐ.പി.എല്‍. മത്സരം. വേദി മാറ്റുകയാണെങ്കില്‍ ഏഴ് മത്സരങ്ങള്‍ക്ക് തിരുവന്തപുരം  ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും.

നേരത്തെ ഐ.പി.എല്ലിനെതിരേ ശക്തമായ നിലപാടുമായി നടന്‍ രജനീകാന്ത് രംഗത്തെത്തിയിരുന്നു. ഐ.പി.എല്‍ കളിക്കാനുള്ള സമയമല്ലിതെന്നും കാവേരി പ്രശ്‌നത്തിലെ പ്രതിഷേധം ഐ.പി.എല്‍ വേദിയിലുണ്ടാകണമെന്നുമാണ് രജനി പറഞ്ഞത്. കാവേരി വിഷയത്തില്‍ ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ നടത്തുന്ന ഉപവാസ വേദിയിലാണ് രജനീകാന്ത് തന്റെ നിലപാട് വ്യക്തമാക്കിയത്.

ചെന്നൈ ടീമംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് ഗ്രൗണ്ടിലിറങ്ങണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു. സൂര്യ, വിജയ്, വിശാല്‍, സത്യരാജ്, വിവേക്, ധനുഷ്, ശിവകാര്‍ത്തികേയന്‍ തുടങ്ങി നിരവധി താരങ്ങളാണ് വള്ളുവര്‍ കോട്ടത്തില്‍ നടക്കുന്ന ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നത്. തമിഴ് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് ഉപവാസം. കാവേരി ബോര്‍ഡ് രൂപവത്കരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ വൈകുന്നതാണ് തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ശക്തമാവാന്‍ കാരണം.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News