• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:34 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആരാധകര്‍ നിരാശയില്‍: ചെന്നൈയ്ക്ക് മറ്റൊരു തിരിച്ചടി കൂടി; സൂപ്പര്‍ താരം പുറത്ത്

By Web Desk    April 29, 2018   

മുംബൈ ഇന്ത്യന്‍സിനോട് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്സിനു മറ്റൊരു തിരിച്ചടികൂടി. യുവ പോരാളി മഞ്ഞപ്പടയില്‍ നിന്നും പുറത്തേക്ക്. യുവ ബൗളര്‍ ദീപക് ചാഹറാണ് പരിക്കേറ്റതിനെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തായിരിക്കുന്നത്. ചാഹറിനു രണ്ടാഴ്ചത്തേക്കാണ് ഡോക്ടര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്‍തുട ഞരമ്പിനേറ്റ പരിക്കാണ് താരത്തിനു വില്ലനായിരിക്കുന്നത്.


 
ഇന്നലെ മുംബൈയ്ക്കെതിരായ മത്സരത്തിനിടെ ബോള്‍ ചെയ്യുമ്പോഴായിരുന്നു താരത്തിനു പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ഡ്രെസ്സിങ്ങ് റൂമിലേക്ക് പോയ താരം പിന്നിട് ഗ്രൗണ്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ചാഹറിന്റെ അഭാവത്തില്‍ മുംബൈ ബാറ്റ്സ്മാന്‍മാര്‍ എട്ടുവിക്കറ്റിന്റെ ജയമാണ് നേടിയിരുന്നത്.

സീസണില്‍ ചെന്നൈയ്ക്കായി മികച്ച രീതിയില്‍ പന്തെറിഞ്ഞ താരമാണ് ദീപക് ചാഹര്‍. കഴിഞ്ഞ ഏഴു മത്സരങ്ങളില്‍ നിന്ന് ആറുവിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. അതും 23.17 ആവറേജില്‍. മുംബൈയ്ക്കെതിരായ മത്സരത്തിനു പിന്നാലെ താരത്തിന്റെ പരിക്ക് ചെന്നൈയുടെ മുഖ്യ പരിശീലകന്‍ സ്റ്റീവന്‍ ഫ്ളെമിങ് സ്ഥിരീകരിച്ചിരുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News