• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
02:22 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സുരേഷ് റെയ്നയ്ക്ക് ഇന്ത്യന്‍ ടീമില്‍ പുതിയ 'റോള്‍'

By Web Desk    March 13, 2018   

ഇന്ത്യന്‍ താരം സുരേഷ് റെയ്നയ്ക്ക് ഇന്ത്യന്‍ ടീമില്‍ പുതിയ റോള്‍. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം  ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്ക്തിരിച്ചെത്തിയ താരത്തിന് പുതിയ റോള്‍  കിട്ടിയതായാണ് ആരാധകര്‍ തന്നെ പറയുന്നത്. ബിസിസിഐ പങ്കുവെച്ച ഒരു വീഡിയോ കണ്ടാണ് ആരാധകര്‍ ഇക്കാര്യം ഉറപ്പിക്കുന്നത്. റെയ്ന പാട്ടുപാടുന്ന വീഡിയോയാണ് ബിസിസിഐ പങ്കുവെച്ചിരിക്കുന്നത്.

ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും മുഴവന്‍ ഫോമിലേക്ക് ഇതുവരെ താരം എത്തിയിട്ടില്ല. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ താരം മിടുക്കനാണെന്നാണ് ആരാധകര്‍ വീഡിയോ പങ്കുവെച്ച് അഭിപ്രായപ്പെടുന്നത്. ടീം താമസിക്കുന്ന ഹോട്ടലില്‍ വെച്ചാണ് റെയ്ന പാടിതകര്‍ക്കുന്നത്. രണ്ട് ഗിറ്റാറിസ്റ്റിനും, ഒരു ഗോംകാ ഡ്രമ്മറിനുമൊപ്പമാണ് റെയ്‌ന പാടുന്നത്. റെയ്‌നയ്ക്ക് സംഗീതത്തോടുള്ള സ്‌നേഹം അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് നന്നായി അറിയാം. മീരുതിയ ഗാങ്സ്റ്റര്‍സ് എന്ന ബോളിവുഡ് സിനിമയ്ക്കായി പാടുകയും ചെയ്തിട്ടുണ്ട് റെയ്‌ന.

നിദാഹസ് ട്രോഫിയില്‍ തോല്‍വിയോടെ ഇന്ത്യന്‍ സംഘം തുടങ്ങിയപ്പോള്‍ ശ്രീലങ്കയ്ക്കെതിരേ ആദ്യ മത്സരത്തില്‍ ഒരു റണ്‍സും ബംഗ്ലാദേശിനെതിരേ നടന്ന ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ 28 റണ്‍സും മാത്രമാണ് റെയ്ന നേടിയിട്ടുള്ളത്. ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരേ 27 റണ്‍സും താരം നേടി.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News