• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

JUNE 2018
MONDAY
09:42 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മിന്നും വിജയവുമായി ഇന്ത്യ ; ത്രിരാഷ്ട്ര ട്വന്റി20യിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം 

By Web Desk    March 13, 2018   

നിദാഹാസ് ത്രിരാഷ്ട്ര ടി-ട്വന്റി പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം. മഴമൂലം ഏറെ നേരം തടസ്സപ്പെട്ട് 19 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത 19 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 153 റണ്‍സ് അടിച്ചെടുത്തെങ്കിലും ഇന്ത്യ 17.3 ഓവറില്‍ സ്‌കോര്‍ മറികടന്നു.

അത്ര ആവേശത്തോടെയായിരുന്നില്ല ഇന്ത്യന്‍ തരങ്ങള്‍ ബാറ്റിംഗ് ആരംഭിച്ചത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ(11), ശിഖര്‍ ധവാന്‍(8) എന്നിവരെ അഖില ധനഞ്ജയ പെട്ടെന്ന് തന്നെ പവലയനിലേക്ക് മടക്കി അയച്ചപ്പോള്‍ 18 റണ്‍സെടുക്കുന്നതിനിടെ മൂന്നാമതായി ഇറങ്ങിയ ലോകേഷ് രാഹുല്‍ ഹിറ്റ് വിക്കറ്റില്‍ കുടങ്ങുകായിരുന്നു. പിന്നീടിറങ്ങിയ സുരേഷ് റെയ്‌ന(27), മനീഷ് പാണ്ഡെ(42), ദിനേഷ് കാര്‍ത്തിക്(39) എന്നിവരാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.

കൃത്യമായ ഇടവേളയില്‍ വിക്കറ്റ് വീഴ്ത്താനും ഇന്ത്യന്‍ ബൗളര്‍മാര്‍ മറന്നില്ല. മികച്ച രീതിയില്‍ പന്തെറിഞ്ഞ താക്കൂര്‍ നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. വാഷിംങ്ടണ്‍ സുന്ദര്‍ രണ്ടും ഉനത്കട്ട്, ചഹാല്‍, ശങ്കര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും പിഴുതെടുത്തു.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട റിഷഭ് പന്തിന് പകരം ലോകേഷ് രാഹുലിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇന്നിറങ്ങിയത്. ഫൈനലിലേക്ക് മുന്നേറാന്‍ ഇന്ത്യക്ക് ഇന്ന് വിജയം അനിവാര്യമായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി മെന്‍ഡിസിന്റെ അര്‍ധ സെഞ്ച്വറി(55) പ്രതീക്ഷ നല്‍കിയെങ്കിലും ഇന്ത്യയുടെ മനീഷ് പാണ്ഡെ-ദിനേഷ് കാര്‍ത്തിക് സഖ്യം ഒരിക്കല്‍ കൂടെ വിജയം ഇന്ത്യയുടെ പക്ഷത്താക്കുകയായിരുന്നു.

മെന്‍ഡിസിന് ശേഷം വന്ന ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ധനുഷ്‌ക ഗുണതിലക(17), ഉപുള്‍ തരംഗ(22), തിസാര പെരേര(15), ധസുണ്‍ ശങ്ക(19) എന്നിവര്‍ മാത്രമാണ് രണ്ടക്കം നേടിയത്. അഖില ധനഞ്ജയ രണ്ട് വിക്കറ്റും, നുവാന്‍ പ്രദീപ്, ജീവന്‍ മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News