• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
08:22 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചെന്നൈ സൂപ്പര്‍ കിങ്സിന് വന്‍ തിരിച്ചടി: സൂപ്പര്‍ താരം പുറത്ത്

By Web Desk    March 14, 2018   

ചെന്നെ സൂപ്പര്‍ കിങ്ങ്‌സ് ആരാധകര്‍ക്ക് ഈ വാര്‍ത്ത തീര്‍ച്ചയായും നിരാശ നല്‍കും. കാല്‍മുട്ടിനേറ്റ പരിക്ക് കാരണം ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ന്യൂസിലാന്‍ഡ് ഓള്‍ റൗണ്ടര്‍ മിച്ചല്‍ സാന്റ്നെറിന് ഒന്‍പത് മാസത്തോളം പുറത്തിരിക്കേണ്ടി വരും. ഇതോടെ, ഇംഗ്ലണ്ടുമായുള്ള വെസ്റ്റന്‍ഡീസിന്റെ ടെസ്റ്റ് പരമ്പരയില്‍ സാന്റ്നര്‍ കളിക്കില്ലെന്ന് ഉറപ്പായി. ഇംഗ്ലണ്ടുമായുള്ള ഏകദിന മത്സരങ്ങള്‍ക്കിടെ ബുദ്ധിമുട്ട് തോന്നിയ താരം കാല്‍മുട്ട് സ്‌കാന്‍ ചെയ്തപ്പോഴാണ് പരിക്ക് ഗുരുതരമാണെന്ന് തെളിഞ്ഞത്.

ശസ്ത്രക്രിയയിലൂടെ മാത്രമാണ് പരിക്ക് ഭേദമാക്കാന്‍ സാധിക്കൂ എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം പരിക്ക് ഭേദമായി തിരിച്ചെത്താന്‍ ആറ് മുതല്‍ ഒന്‍പത് മാസങ്ങള്‍ വരെ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 50 ലക്ഷം രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്സ് സാന്റ്നറിനെ ഈ സീസണില്‍ സ്വന്തമാക്കിയത്.ഐപിഎല്‍ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ താരത്തിന് പരിക്കേറ്റത് ചെന്നൈ സൂപ്പര്‍ കിങ്സിനും തിരിച്ചടിയാകും.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News