• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

JUNE 2018
WEDNESDAY
06:48 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വേഷം മാറി കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് ഇതിഹാസ താരം; അമ്പരന്ന് കുട്ടികള്‍ 

By Web Desk    April 30, 2018   

ഓസീസ് താരം ബ്രെറ്റ് ലീ ലോകത്തെ അത്ഭുതപ്പെടുത്തിയ താരമാണ്. ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്‌നമാണ് എന്നും ബ്രെറ്റ് ലീ. മണിക്കൂറില്‍ 90 കി.മീറ്ററിലധികം വേഗത്തില്‍ പന്തെറിയുന്ന സൂപ്പര്‍ താരം യോര്‍ക്കറുകളിലൂടെ ബാറ്റ്സ്മാന്‍മാരുടെ വിക്കറ്റ് തെറിപ്പിക്കുന്ന കാഴ്ച്ച ക്രിക്കറ്റ് ലോകത്തെ എന്നും വിസ്മയിപ്പിച്ചിട്ടുണ്ട്. 

2012-ലായിരുന്നു ബ്രെറ്റ് ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. കരിയര്‍ ബാഗില്‍ നിറയെ വിക്കറ്റുകളുമായിട്ടായിരുന്നു താരം കളംവിട്ട് പോയത്.വിരമിച്ചതിന് പിന്നാലെ താരം അഭിനയത്തിലും സജീവമായിട്ടുണ്ട്. നിലവില്‍ ഐപിഎലില്‍ കമന്റേറ്ററായി ജോലി ചെയ്യുകയാണ് സൂപ്പര്‍ താരം. 

ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ്. കുട്ടികളുടെ കൂടെ ക്രിക്കറ്റ് കളിച്ച് താരം വീണ്ടും സ്റ്റാറായി. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍  വൈറലായി കഴിഞ്ഞു.  ഒരു സന്ന്യാസിയുടെ വേഷത്തിലാണ് അദ്ദേഹം കുട്ടികളുടെ കൂടെ കളിക്കാനിറങ്ങിയത്.

താരം കുട്ടികളില്‍ നിന്നും ആദ്യം കളി ചോദിച്ച് മനസ്സിലാക്കുകയും പിന്നീട് ക്രിക്കറ്റിനെക്കുറിച്ച് ഒന്നും അറിയാത്തയ ഒരാളെ പോലെ ബാറ്റ് ചെയ്തു. എന്നാല്‍ കുറച്ച് ഷോട്ടുകള്‍ക്ക് ശേഷം തന്റെ വൈദഗ്ദ്യം കുട്ടികള്‍ക്ക് കാണിച്ച് കൊടുക്കുകയായിരുന്നു. 

ബാറ്റ് ചെയ്ത് പന്ത് ബൗണ്ടറി കടത്തിയും ബൗള്‍ ചെയ്ത് സ്റ്റംമ്പ് പിഴുതും താരം കുട്ടികളെ അതിശയിപ്പിച്ചു. അങ്ങനെ അമ്പരന്ന് നിന്ന കുട്ടികള്‍ക്കു മുമ്പില്‍ പിന്നീടാണ് താനാരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News