• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

APRIL 2018
THURSDAY
12:08 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിൽ കാർത്തിക്കിന്റെ ചിറകിലേറി ഇന്ത്യയ്ക്ക് ജയം ; ബംഗ്ലാദേശിനെ തോൽപ്പിച്ചത് നാല് വിക്കറ്റിന്

By Web Desk    March 19, 2018   
 
ഏറെ നാടകീയത നിറഞ്ഞ ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയുടെ ഫൈനൽ പോരാട്ടത്തില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം. കളി ജയിക്കാൻ അവസാന പന്തിൽ അഞ്ച് റൺസ് വേണമെന്നിരിക്കെ, സിക്‌സറടിച്ച് ദിനേശ് കാർത്തിക് ഇന്ത്യയെ കാത്തു. ജയ സാധ്യതകൾ മാറിമറിഞ്ഞ മത്സരത്തിൽ ഒടുവിൽ ഇന്ത്യ കിരീടത്തിൽ മുത്തമിടുകയായിരുന്നു.
 
ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് എട്ടിന് 166 റൺസ് എടുത്തു. ടോസ് നേടിയ ഇന്ത്യ ബംഗ്ലദേശിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. തുടർന്ന് 167 റൺസെന്ന വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് എളുപ്പമായിരുന്നില്ല കാര്യങ്ങൾ. അർധസെഞ്ചുറിയുമായി ക്യാപ്റ്റൻ രോഹിത് ശർമ നിലയുറപ്പിച്ചപ്പോഴും എതിര്‍ഭാഗത്തു നല്ലൊരു കൂട്ടുകെട്ടുണ്ടാക്കാൻ ഇന്ത്യയ്ക്കു സാധിച്ചില്ല. മൂന്നാം ഓവറിൽ ഇന്ത്യൻ സ്കോർ 30 കടന്നെങ്കിലും അതേ ഓവറിൽ തന്നെ ശിഖര്‍ ധവാന്‍ പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. ഷാക്കിബ് അൽ ഹസന്റെ പന്തിൽ ആരിഫുൾ ഹഖിനു ക്യാച്ച് നൽകി ധവാന്‍ മടങ്ങി. റുബൽ ഹുസൈനു വിക്കറ്റ് സമ്മാനിച്ചാണു സുരേഷ് റെയ്ന, കെ.എൽ. രാഹുൽ എന്നിവർ പുറത്തായത്. 98–ാം റൺസില്‍ രോഹിതും മടങ്ങി. 42 പന്തുകൾ നേരിട്ട രോഹിത് 56 റണ്‍സെടുത്താണു പുറത്തായത്.
 
 
മനീഷ് പാണ്ഡെയും വിജയ് ശങ്കറും ചേര്‍ന്ന് സ്കോർ മുന്നോട്ട് കൊണ്ടുപോയെങ്കിലും, ഇടയിൽ വച്ച് ആ കൂട്ടുകെട്ടും പിരിഞ്ഞു. തുടർന്ന് പത്തോന്പതാം ഓവറിലെ ആദ്യ പന്തിൽ ബാറ്റിങ്ങിനിറങ്ങിയ ദിനേശ് കാർത്തിക് എട്ട് പന്തിൽ 29 റൺസടിച്ചാണ് അസാധ്യമെന്ന് തോന്നിച്ച വിജയം സ്വന്തമാക്കിയത്. ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം പതിയെ ആയിരുന്നെങ്കിലും അവസാന ഓവറുകളിൽ ബംഗ്ലാദേശ് കത്തിക്കയറുകയായിരുന്നു. മൂന്നാമനായി ഇറങ്ങി 50 റൺസടിച്ച സാബിർ റഹ്മാനാണ് ബംഗ്ലാദേശിനെ മികച്ച സ്കോറിലെത്തിച്ചത്.
 
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News