• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
08:36 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചൈനയില്‍ പുതിയ സെര്‍ച്ച് എഞ്ചിന്‍ തുടങ്ങാന്‍ പദ്ധതിയില്ലെന്ന് സുന്ദര്‍ പിച്ചൈ

By Shahina    December 13, 2018   
sundar pichai

ചൈനയില്‍ സെൻസർ ചെയ്യുന്ന സെർച്ച് എഞ്ചിൻ തുടങ്ങാൻ നിലവിൽ പദ്ധതിയില്ലെന്ന് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ. യുഎസ് കോൺഗ്രസിന്റെ ഹിയറിങിലാണ് സുന്ദർ പിച്ചൈ നിലപാട് വ്യക്തമാക്കിയത്. ചൈനക്ക് മുൻപിൽ ഗൂഗിൾ മുട്ടുമടക്കുന്നു എന്നാരോപിച്ച് ആംനസ്റ്റി ഇന്റർനാഷ ണലിന് തൊഴിലാളികൾ പരാതി നൽകിയിരുന്നു.

 

യു.എസ് കോൺഗ്രസിലെ ജുഡീഷ്യറി കമ്മിറ്റിക്ക് മുൻപിൽ മൂന്നരമണിക്കൂറിലേറെയായിരുന്നു സുന്ദർ പിച്ചൈയുടെ ഹിയറിങ്. ഡ്രാഗൺ ഫ്ലൈ പദ്ധതി എന്ന പേരിൽ ചൈനയുടെ സെൻസർഷിപ്പുകൾക്ക് ഉള്ളിൽ നിന്ന് പ്രവർത്തിക്കുന്ന സെർച്ച് എഞ്ചിൻ തുടങ്ങുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു പിച്ചൈയുടെ മറുപടി. ചൈനയിൽ അങ്ങനെയൊരു സെർച്ച് എഞ്ചിൻ ആരംഭിക്കാൻ നിലവിൽ തീരുമാനമില്ലെന്ന് പിച്ചൈ വ്യക്തമാക്കി. എന്നാൽ ഡ്രാഗൺ ഫ്ലൈ എന്ന പദ്ധതി ഇല്ലെന്ന കാര്യം സുന്ദർ പിച്ചൈ നിഷേധിച്ചില്ല.

 

ചൈന സർക്കാരിന്റെ കടുത്ത സെൻസർഷിപ്പുകളോട് പിണങ്ങി 2010ലാണ് ഗൂഗിൾ ചൈനയിലെ സേവനം നിർത്തിയത്.. ജി മെയിൽ, ഗൂഗിൾ മാപ്പ്, യു ട്യൂബ് തുടങ്ങി എല്ലാ സേവനങ്ങളും ഗൂഗിൾ നിർത്തിയിരുന്നു. എട്ട് വർഷത്തിന് ശേഷം ചൈന വിപണിയിലേക്ക് തിരിച്ചുപോകുമെന്ന സൂചനകൾ ആഗസ്റ്റിലാണ് ഗൂഗിൾ നൽകിയത്.. ചൈനക്ക് മുൻപിൽ കീഴടങ്ങാനുള്ള ഗൂഗിളിന്റെ നിലപാടിനെതിരെ അന്ന് ശക്തമായ പ്രതിഷേധമാണ് തൊഴിലാളികൾ ഉയർത്തിയത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News