• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

MARCH 2019
MONDAY
07:56 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സംവിധായകന്‍ അജയന്‍ അന്തരിച്ചു

By Shahina    December 13, 2018   
ajayan

തിരുവനന്തപുരം: പെരുന്തച്ചന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ  പ്രശസ്ത സംവിധായകന്‍ അജയന്‍ അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം.

 പ്രശസ്ത നാടകകാരന്‍ തോപ്പില്‍ ഭാസിയുടെയും അമ്മിണിയമ്മയുടേയും മൂത്തമകനാണ്. ഡോ. സുഷമയാണ് ഭാര്യ. പാര്‍വ്വതി, ലക്ഷ്മി എന്നിവരാണ് മക്കള്‍.

 

എംടി വാസുദേവന്‍ നായരുടെ രചനയില്‍ 1990 ല്‍ പുറത്തിറങ്ങിയ പെരുന്തച്ചനിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ അജയനെ തേടിയെത്തിയിരുന്നു. നവാഗത സംവിധായകനുള്ള സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ നേടി്.

അഡയാര്‍ ഫിലിം ടെക്‌നോളജിയില്‍ ഡിപ്ലോമ നേടിയ ശേഷം സിനിമയിലെത്തിയ അജയന്‍ അച്ഛന്‍ തോപ്പില്‍ ഭാസിയ്‌ക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി  പ്രവര്‍ത്തനം തുടങ്ങി. ഭരതനും പത്മരാജനും ഒപ്പം നിരവധി സിനിമയില്‍ പ്രവര്‍ത്തിച്ചു. ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്...

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News