• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:46 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആലപ്പുഴയിലെ അംഗനവാടികളുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി അല്ലു അര്‍ജുന്‍

By shahina tn    December 17, 2018   
allu-arjun

ആലപ്പുഴ: പ്രളയത്തിന്റെ ഭാഗമായി തകര്‍ന്ന ആലപ്പുഴയിലെ അംഗനവാടികളുടെ പുനര്‍നിര്‍മ്മിതിക്ക് മുന്‍കൈയ്യെടുത്ത് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്‍. പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് അംഗനവാടികള്‍ പുനര്‍നിര്‍മ്മിക്കുന്നത്. ‘ഞാന്‍ ആലപ്പുഴയ്ക്ക് വേണ്ടി’എന്ന പേരില്‍ സെപ്തംബറില്‍ സോഷ്യല്‍ മീഡിയാ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നു.

ഗീതാ ഗോവിന്ദം എന്ന ചിത്രത്തിന് കേരളത്തിലെ സിനിമാ പ്രേക്ഷകരില്‍ നിന്നും ലഭിച്ച 21 ലക്ഷം രൂപയാണ് അംഗനവാടികളുടെ പുനര്‍നിര്‍മ്മിതിക്കായി അല്ലു അര്‍ജുന്‍ നല്‍കുന്നത്.

നെഹ്‌റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യാന്‍ അല്ലു അര്‍ജ്ജുന്‍ ആലപ്പുഴയില്‍ എത്തിയ സമയത്താണ് സബ് കലക്ടര്‍ വിആര്‍ കൃഷ്ണ തേജയോട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം അറിയിച്ചത്. കേരളത്തെ തകര്‍ത്തെറിഞ്ഞ വെള്ളപ്പൊക്കം ആലപ്പുഴ ജില്ലയിലെ ഏതാണ്ട് 31 അംഗനവാടികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനം ജനുവരി പത്തിന് ആരംഭിക്കുമെന്ന് ആലപ്പുഴ ജില്ലാ സബ്കലക്ടര്‍ വിആര്‍ കൃഷ്ണ തേജ പറഞ്ഞു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News