• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
06:35 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേരളത്തിന് വീണ്ടും ഓസ്‌കാര്‍ നേടിത്തരാന്‍ റസൂല്‍ പൂക്കുട്ടിയുടെ ചിത്രം ‘ദി സൗണ്ട് സ്റ്റോറി’

By shahina tn    December 19, 2018   
rasool-pookkutty

ഓസ്‌കാറിനായി ഷോര്‍ട്‌ലിസ്റ്റ് ചെയ്ത 347 പടങ്ങളുടെ ലിസ്റ്റില്‍ റസൂല്‍ പൂക്കുട്ടി നായകനായെത്തുന്ന ‘ദി സൗണ്ട് സ്റ്റോറി’യും. ഓസ്‌കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടി നായകനായി തൃശ്ശൂര്‍ പൂരത്തിന്റെ താളമേളാദികള്‍ ഒപ്പിയെടുത്ത ചിത്രം ‘ദി സൗണ്ട് സ്റ്റോറി’ ഒട്ടേറെചിത്രങ്ങളെ പിന്തള്ളിയാണ് ഷോര്‍ട് ലിസ്റ്റില്‍ ഇടം പിടിച്ചത്. 2019 ഫെബ്രുവരി 22നാണ് ഓസ്‌കാര്‍ പ്രഖ്യാപനം.

പാം സ്റ്റോണ്‍ മള്‍ട്ടി മീഡിയയുടെ ബാനറില്‍ രാജീവ് പനക്കല്‍ നിര്‍മിച്ചു പ്രസാദ് പ്രഭാകര്‍ രചനയും സംവിധാനം ചെയ്ത ചിത്രം ഒരു ശബ്ദ ലേഖകന്റെ ജീവിത യാത്രയാണ് പറയുന്നത്. നൂറോളം പേരടങ്ങുന്ന വിദഗ്ധ സംഘവും ആധുനിക റെക്കോര്‍ഡിങ് സന്നാഹങ്ങളുമായി എത്തി 128 ട്രാക്കിലൂടെയാണ് ചിത്രത്തില്‍ തൃശൂര്‍ പൂരം റെക്കോര്‍ഡിങ് നടത്തിയത്. മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ ഒരേസമയം നിര്‍മിച്ച ചിത്രത്തിന്റെ സംഗീതം രാഹുല്‍രാഹുല്‍ രാജ്, ശരത എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്. അന്ധര്‍ക്കു കൂടി തൃശൂര്‍ പൂരം അനുഭവേദ്യമാക്കുന്ന രീതിയിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News