• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

16

NOVEMBER 2018
FRIDAY
12:52 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  വാട്‌സ്ആപ്പില്‍ ഇനി പഴയത് പോലെ സൗജന്യമായി ബിസിനസ് സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കില്ല

By Web Desk    October 18, 2018   
watsapp

ഇനി വാട്‌സ്ആപ്പ് വഴി ബിസിനസ്സ് സംബന്ധമായ മെസ്സേജുകള്‍ അയക്കണമെങ്കില്‍ പേയ്‌മെന്റ് നല്‍കേണ്ടി വരും. വാട്‌സ്ആപ്പില്‍ ഇനി പഴയത് പോലെ സൗജന്യമായി ബിസിനസ് സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കില്ല. സന്ദേശങ്ങള്‍ക്കെല്ലാം ഇനി നിശ്ചിത തുക പേയ്‌മെന്റ്  നല്‍കേണ്ടി വരും. 34.16 പൈസ തൊട്ട് 6.15 പൈസ വരെയാണ് രാജ്യങ്ങള്‍ക്കനുസരിച്ച് വാട്‌സ്ആപ്പ് ഈടാക്കുന്ന സംഖ്യ. 1.5 ബില്യണ്‍ ഉപഭോക്താക്കളുള്ള വാട്‌സ്ആപ്പ് ഇനി ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് വാട്‌സ്ആപ്പ് ബിസിനസ്സ് എ.പി.ഐ ഉപയോഗിക്കാമെന്നാണ് കമ്ബനി പറയുന്നത്.

ഇത് വഴി കച്ചവടം നടത്തുന്നവര്‍ക്ക് ഷിപ്‌മെന്റ് ഉറപ്പാക്കുന്ന സന്ദേശങ്ങള്‍ അയക്കുന്നതിനും അപ്പോയിന്റ്‌മെന്റ് ഓര്‍ഡറുകള്‍ അയക്കാനും പരിപാടികളുടെ ടിക്കറ്റുകള്‍ ഉറപ്പിക്കാനും വാട്‌സ്ആപ്പിലെ പുതിയ സേവനം ഉപയോഗിക്കാമെന്ന് കമ്ബനി പറയുന്നു. മൊബൈല്‍ എസ്.എം.എസുകള്‍ക്ക് സമാനമായ പണമാണ് വാട്‌സ്ആപ്പും ഈടാക്കുന്നതെന്ന് കമ്ബനി അറിയിച്ചു. ഫേസ്ബുക്ക് നിരവധി വഴികളിലൂടെ വാട്‌സ്ആപ്പിന് പണം ലഭ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു.

Tags: watsapp
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News