• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:19 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മീഡിയാ ഫയലുകള്‍ ഒളിപ്പിച്ചു വെയ്ക്കാന്‍ പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ് 

By Web Desk    June 27, 2018   
watsapp

വാട്സ്ആപ്പിലെ മീഡിയാ ഫയലുകള്‍ ഗാലറിയില്‍ നിന്നും ഒളിപ്പിച്ചുവെയ്ക്കാന്‍ സഹായിക്കുന്ന മീഡിയാ വിസിബിലിറ്റി ഫീച്ചര്‍ എത്തി.വാട്സ്ആപ്പ് ഈ ഫീച്ചര്‍ മുമ്ബ് അവതരിപ്പിച്ചിരുന്നു, പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു. മീഡിയാ വിസിബിലിറ്റി ഓപ്ഷന്‍ പുതിയ ബീറ്റാ അപ്ഡേറ്റില്‍ വാട്സ്ആപ്പിനകത്തെ ഗ്രൂപ്പ് ഇന്‍ഫോയിലും കോണ്‍ടാക്റ്റ് ഇന്‍ഫോയിലുമാണ് ഉള്ളത്.ഗൂഗിള്‍ പ്ലേ ബീറ്റാ പ്രോഗ്രാം വഴി ഈ പുതിയ ഫീച്ചര്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മീഡിയാ വിസിബിലിറ്റി ഫീച്ചറില്‍ ഡിഫോള്‍ട്ട്, യെസ്, നോ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണുള്ളത്.
ഒരു കോണ്‍ടാക്റ്റില്‍ നിന്നും വരുന്ന ചിത്രങ്ങളും വീഡിയോകളും അടങ്ങുന്ന മീഡിയാ ഫയലുകള്‍ ഗാലറിയില്‍ നിന്നും മറച്ചുവെക്കാന്‍ കോണ്‍ടാക്റ്റ് ഇന്‍ഫോയിലെ മീഡിയാ വിസിബിലിറ്റി ഫീച്ചര്‍ 'No' എന്നാക്കിവെക്കണം. ഗ്രൂപ്പില്‍ വരുന്ന മീഡിയാ ഫയലുകള്‍ മറയ്ക്കാനും ഗ്രൂപ്പ് ഇന്‍ഫോ മെനുവില്‍ ഇതേ രീതി പിന്തുടരണം.


 

Tags: watsapp
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News