• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
04:09 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

   കുപ്പിവെള്ളത്തിന്റെ വില 20 രൂപ തന്നെ; 13 രൂപയാക്കി കുറയ്ക്കാനുള്ള തീരുമാനം അനിശ്ചിതത്വത്തില്‍  

By Web Desk    October 11, 2018   
water botle

കുപ്പിവെള്ളത്തിന്റെ വില 20ല്‍ നിന്ന്  13 രൂപയായി കുറച്ചെന്ന കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ച്ചറേഴ്സ് അസോസിയേഷന്റെ വാഗ്ദാനം പാഴായി.  അസോസിയേഷനിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പാണ് വിലകുറയ്ക്കുമെന്ന തീരുമാനം അനിശ്ചിതത്ത്വത്തിലാക്കിയത്. കടകളില്‍നിന്ന് 20 രൂപയ്ക്ക് വാങ്ങുന്ന കുപ്പിവെള്ളത്തിന് 12 രൂപയാക്കണമെന്നാണ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഇടപെട്ട് അത് 13 രൂപയാക്കണമെന്ന ഓര്‍ഡിനന്‍സും പുറത്തിറക്കി. എന്നാല്‍, ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ വിലയില്‍ മാറ്റംവരുത്താന്‍ തയ്യാറാകാത്തത് ഇതിനു തടസ്സമായി. ഇതോടെ പ്രതിസന്ധിയിലായ ചെറുകിട കച്ചവടക്കാര്‍ പഴയവിലയില്‍ തന്നെയാണ് വില്‍പ്പനനടത്തിയത്.

154 കമ്പനികള്‍ക്കാണ് കുപ്പിവെള്ളം നിര്‍മിക്കാനും വിപണനം നടത്താനുമുള്ള ലൈസന്‍സുള്ളത്. ഇതില്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളം വില്‍ക്കുന്നവരും ചെറിയ അളവില്‍ വില്‍പ്പന നടത്തുന്നവരുമുണ്ട്. ഏപ്രില്‍ രണ്ടുമുതല്‍ വിലക്കുറവ് പ്രാബല്യത്തില്‍ വരുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും എങ്ങും വേണ്ടവിധത്തില്‍ നടപ്പായില്ല.

കുപ്പിവെള്ളത്തിന്റെ വിലക്കൂടുതൽ ഗുണനിലവാരം മൂലമാണെന്ന് സ്ഥാപിക്കുന്നവരും ഏറെയുണ്ട്. എന്നാൽ, പാക്കേജ് ഡ്രിങ്കിങ്‌ വാട്ടറിന് കേന്ദ്ര ഐ.എസ്. (ഇന്ത്യൻ സ്റ്റാന്റേർഡ്) 14543 നിലവാരം രേഖപ്പെടുത്തും. ഇത് പൊതുജനം തിരിച്ചറിയണമെന്നും കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം റാം പറഞ്ഞു.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News