• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

DECEMBER 2018
WEDNESDAY
08:55 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തുടര്‍ച്ചയായി നാലാം ദിവസവും  ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം 

By Web Desk    October 17, 2018   
sensex point

മുംബൈ: തുടര്‍ച്ചയായി നാലാം ദിവസവും  ഓഹരി വിപണിയില്‍ മികച്ച നേട്ടം. സെന്‍സെക്സ് 260 പോയന്റ് ഉയര്‍ന്ന് 35422ലും നിഫ്റ്റി 76 പോയന്റ് നേട്ടത്തില്‍ 10660ലുമാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്. ബിഎസ്ഇയിലെ 1147 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 278 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഐഷര്‍ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌സിഎല്‍ ടെക്, വേദാന്ത, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, ടൈറ്റന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഒഎന്‍ജിസി, യുപിഎല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഐഒസി, വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ആഗോള വിപണികളുടെ തിരിച്ചുവരവാണ് ആഭ്യന്തര സൂചികകളെ സ്വാധീനിച്ചത്. ഇന്‍ഫോസിസിന്റെ മികച്ച പ്രവര്‍ത്തന ഫലവും വിപണിയില്‍ പ്രതിഫലിച്ചു. റിലയന്‍സിന്റെ പ്രവര്‍ത്തനഫലം ഇന്നാണ് പുറത്തുവരിക. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News