• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

OCTOBER 2018
MONDAY
10:27 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പണലഭ്യത കുറവ്; എസ്ബിഐ നിക്ഷേപ പലിശ വര്‍ധിപ്പിച്ചു

By Web Desk    February 28, 2018   

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ നിക്ഷേപ പലിശ വര്‍ധിപ്പിച്ചു. വ്യത്യസ്ത കാലയളവിലുള്ള ചെറുകിട നിക്ഷേപങ്ങള്‍ക്കുള്ള പലിശ 10 മുതല്‍ 50 ബേസിസ് പോയന്റുവരെയാണ് കൂട്ടിയത്. ഇതനുസരിച്ച്  7 മുതല്‍ 45ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനമാകും പലിശ. നേരത്തെ 5.25 ശതമാനമായിരുന്നു നല്‍കിയിരുന്നത്.

ഒരുവര്‍ഷകാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ 6.25ശതമാനത്തില്‍ നിന്ന് 6.40ശതമാനമായാണ് വര്‍ധിപ്പിച്ചത്. രണ്ടുമുതല്‍ പത്ത് വര്‍ഷംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.50ശതമാനവുമായി വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ ആറ് ശതമാനമായിരുന്നു പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏഴ് ശതമാനം ലഭിക്കും.

പുതിയതായി തുടങ്ങുന്ന നിക്ഷേപങ്ങള്‍ക്കും നിലവിലുള്ള നിക്ഷേപങ്ങള്‍ പുതുക്കുമ്പോഴും പുതിയ നിരക്ക് ലഭിക്കും. ഫെബ്രുവരി 28മുതല്‍ പുതുക്കിയ പലിശ നിരക്കുകള്‍ പ്രാബല്യത്തിലായി.

എസ്ബിഐയ്ക്ക് പിന്നാലെ മറ്റ് ബാങ്കുകളും ഉടനെ നിക്ഷേപ പലിശ വര്‍ധിപ്പിച്ചേക്കും. പണലഭ്യത കുറഞ്ഞതിനെതുടര്‍ന്നാണ് ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News