• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:43 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇനി മുതല്‍ എസ്ബിഐ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയുക 20000 രൂപ മാത്രം

By Web Desk    October 31, 2018   
sbi atm

കൊച്ചി: ഇന്ന് മുതല്‍ എസ്ബിഐ എടിഎമ്മില്‍ നിന്ന് ഒരു ദിവസം ക്ലാസിക്, മാസ്ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ വഴി പിന്‍വലിക്കാവുന്ന തുക 20,000 രൂപ മാത്രം. ഒരുദിവസം 40,000 രൂപ വരെ പിന്‍വലിക്കാം എന്ന പരിധിയാണ് കുറച്ചത്. ഒരു ദിവസം കൂടുതല്‍ തുക പിന്‍വലിക്കാനുള്ളവര്‍ മറ്റു ഡെബിറ്റ് കാര്‍ഡ് വേരിയന്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.

എസ്ബിഐയുടെ ഗോള്‍ഡ്, പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകളുടെ പിന്‍വലിക്കല്‍ പരിധിക്ക് മാറ്റം വരുത്തിയിട്ടില്ല. യഥാക്രമം 50,000, ഒരുലക്ഷം വരെ ഈ കാര്‍ഡുകൊണ്ട് പിന്‍വലിക്കാം. വ്യാപകമായി പണം തട്ടുന്നുവെന്ന പരാതിയെ തുടര്‍ന്ന് സൈബര്‍ കുറ്റങ്ങള്‍ ഒഴിവാക്കാനാണ് എസ്ബിഐ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.

ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍, ഫുഡ് ഡെലിവറി ആപ്, ടാക്സി സര്‍വീസ് എന്നിവയെ ഈ നിയന്ത്രണം ബാധിക്കില്ല. ഷോപ്പിങിനും നിയന്ത്രണം ബാധകമാക്കിയിട്ടില്ല. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകള്‍ക്കു മാത്രമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, മൊബൈല്‍ നമ്പറുമായി ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ 10 ല്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തുന്നതിന് നിയന്ത്രണമുണ്ടാകില്ല. ഫോണ്‍ നമ്പറുമായി രണ്ട് അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ 20 തവണ പണം കൈമാറാന്‍ കഴിയും.

Tags: sbi atm
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News