• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:35 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

By Web Desk    October 31, 2018   
ruppee

ന്യൂഡല്‍ഹി:  രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ചൊവ്വാഴ്ച 23 പൈസ നഷ്ടത്തോടെ 73.68ലാണ് വ്യാപാരം അവസാനിപ്പിച്ചതെങ്കില്‍ 43 പൈസ നഷ്ടത്തില്‍ 74.11ലാണ്  ബുധനാഴ്ച വ്യാപാരം ആരംഭിച്ചത്. റിസര്‍വ് ബാങ്കും  കേന്ദ്രസര്‍ക്കാറും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും പ്രശ്‌നങ്ങളും  രൂക്ഷമാകുന്നതിനിടെയാണ് രൂപയുടെ ഈ ഇടിവ്. ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡോളറിന്റെ ആവശ്യകത വര്‍ധിച്ചത് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായതായി വിലയിരുത്തലുണ്ട്.

ആഗോളതലത്തില്‍ മറ്റ് കറന്‍സികള്‍ക്കെതിരെ ഡോളര്‍ കരുത്താര്‍ജിക്കുകയാണ്. സര്‍ക്കാറും ആര്‍.ബി.ഐയും തമ്മിലുള്ള പ്രശ്‌നങ്ങളും രൂപക്ക് തിരിച്ചടിയാവുന്നുണ്ട്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ കരുത്താര്‍ജിക്കുന്നത് മൂലം വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പണം പിന്‍വലിക്കുകയാണ്. രൂപയുടെ മൂല്യം ഇടിയാന്‍ ഇതും ഒരു കാരണമാണ്.
 

Tags: ruppee
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News