• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:16 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

   രൂപയുടെ മൂല്യത്തില്‍ ഇടിവ്; സ്റ്റോക്ക് എക്സ്ചേഞ്ചിലും പ്രതിഫലിച്ചു

By Web Desk    September 10, 2018   

 രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. മൂല്യത്തില്‍ 45 പൈസ ഇടിവ് സംഭവിച്ച് 72.18 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. രൂപയുടെ ഇടിവ് സ്റ്റോക്ക് എക്സ്ചേഞ്ചിലും പ്രതിഫലിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിലെ പ്രധാന മുദ്രാവാക്യം കൂടിയാണ് രൂപയുടെ മുല്യമിടിവ്.

കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്കിന്റെ ഇടപെടലിനെത്തുടര്‍ന്ന് മൂല്യത്തില്‍ തിരിച്ചുവരവ് നടത്തിയ ഇന്ത്യന്‍ രൂപ ഇന്ന് തിരിച്ചടി നേരിട്ടു. മൂല്യത്തില്‍ 45 പൈസ ഇടിവ് സംഭവിച്ച് 72.18 രൂപയിലാണ് രൂപ ഇന്ന് വ്യാപാരം ആരംഭിച്ചത്.
 

എഷ്യയിലെ ഏറ്റവും ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന കറന്‍സിയായി മാറുകയാണ് ഇന്ത്യന്‍ രൂപ.കഴിഞ്ഞ 10 ദിവസത്തിനിടെ 3 രൂപ 68 പൈസയുടെ ഇടിവാണ് മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഡോളര്‍ കൂടുതല്‍ ശക്തിപ്പെടുന്നതും രാജ്യത്തിന്റെ വ്യാപരകമ്മി വര്‍ദ്ധിക്കുന്നതും മൂല്യത്തിന്റെ ഇടിവിന് കാരണമായി.

അമേരിക്ക ചൈന വ്യാപരയുദ്ധത്തിന്റെ സമ്മര്‍ദ്ദവും ഇന്ത്യന്‍ രൂപയില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഇന്ധനവിലയില്‍ സംഭവിക്കുന്ന ചാഞ്ചാട്ടവും രൂപയുടെ മൂല്യത്തെ ബാധിക്കുന്നതായി സാമ്ബത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ സുസ്ഥിരമെന്ന് ബോധ്യപ്പെടുത്താനാകാത്തിടത്തോളം ഈ രീതിക്ക് മാറ്റമുണ്ടാകില്ലെന്നാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്.

Tags: ruppee
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News