• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
09:15 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്  

By Web Desk    October 4, 2018   
money

മുംബൈ: രൂപയുടെമൂല്യത്തില്‍  വീണ്ടും ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 73.70 രൂപയിലെത്തി. ചരിത്രത്തിലെ വലിയ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ സംഭവിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില കുതിച്ചതും ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്രാപിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയുവാന്‍ കാരണമായത്. റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച വായ്പ നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് സൂചന. ഡോളറിന് 12 മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. വരും ദിവസങ്ങളിലും ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും അതിനാല്‍ രൂപ വീണ്ടും താഴേക്കു പതിക്കുമെന്നാണ് ബാങ്കിംഗ് രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന സൂചന

 ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക രം​ഗ​ത്തി​നു രൂ​പ​യു​ടെ ഇ​ടി​വ് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ വ്യാ​പാ​ര ക​മ്മി​യും വി​ദേ​ശ ഇ​ട​പാ​ടു​ക​ളു​ടെ മൊ​ത്തം ക​ണ​ക്കി​ലെ ക​മ്മി​യും (ക​റ​ന്‍റ് അ​ക്കൗ​ണ്ട് ക​മ്മി - സി​എ​ഡി) വ​ർ​ധി​ക്കു​മെ​ന്നാ​ണു ഭ​യം. ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി രാ​ജ്യ​മെ​ന്ന നി​ല​യി​ൽ വ​ലി​യ ന​ഷ്ട​വും ഇ​ന്ത്യ​ക്കു​ണ്ടാ​കും. എ​ന്നാ​ൽ വി​ദേ​ശ​ത്തു​നി​ന്നും നാ​ട്ടി​ലേ​ക്കു പ​ണം അ​യ​ക്കു​ന്ന​വ​ർ​ക്ക് ഇ​ത് നേ​ട്ട​മാ​ണ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News