• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:33 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആര്‍ബിഐ കേന്ദ്ര ഗവണ്‍മെന്റ് അഭിപ്രായ ഭിന്നത; ബോര്‍ഡ് യോഗം നിര്‍ണായകം

By Web Desk    November 1, 2018   
rbi

ന്യൂഡല്‍ഹി: ആര്‍ബിഐ കേന്ദ്ര ഗവണ്‍മെന്റ് അഭിപ്രായ ഭിന്നതയില്‍ നിര്‍ണായക ബോര്‍ഡ് യോഗം ഇന്ന്. റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ നടത്തിയ പ്രസ്താവനയാണ്  ആര്‍ബിഐയില്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ പുറത്താക്കിയത്. 

നയരൂപീകരണം, ദുര്‍ബല ബാങ്കുകള്‍ക്കു മൂലധനം അനുവദിക്കല്‍, ആര്‍ബിഐയുടെ കരുതല്‍ ധനത്തിന്റെ വിഹിതം കേന്ദ്രത്തിനു കൈമാറല്‍, വ്യക്തമായ രാഷ്ട്രീയ താല്‍പര്യമുള്ളവരെ ബോര്‍ഡില്‍ നിയമിക്കല്‍ തുടങ്ങി പല പ്രശ്‌നങ്ങളും വിരാല്‍ ആചാര്യ ഉന്നയിച്ചു.

സ്വദേശി ജാഗരണ്‍ മഞ്ച് നേതാവ് എസ്.ഗുരുമൂര്‍ത്തിയെയും എബിവിപി പശ്ചാത്തലമുള്ള സതീഷ് മറാത്തെയെയും ബാങ്കിന്റെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതു നേരത്തേയും വിമര്‍ശിക്കപ്പെട്ടിരുന്നു. വിരാല്‍ ആചാര്യയുടെ വിമര്‍ശനങ്ങളോടു ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പരസ്യമായി പ്രതികരിച്ചതോടെ പോര് രൂക്ഷമായി. പരസ്യമായ ഏറ്റുമുട്ടല്‍ ഒഴിവാക്കപ്പെടുമെങ്കിലും 19ന്റെ ബോര്‍ഡ് യോഗത്തില്‍ നിലവിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയാകുമെന്നാണു സൂചന. അതിനു മുന്‍പ്, ഈ മാസം 12നു ധനമന്ത്രാലയ പാര്‍ലമെന്ററി സ്ഥിരം സമിതി മുന്‍പാകെ ഉര്‍ജിത് പട്ടേല്‍ ഹാജരാവുന്നുണ്ട്.

നോട്ട് നിരോധനമാണു സമിതിയുടെ ചര്‍ച്ചയിലുള്ള വിഷയമെങ്കിലും ഇപ്പോഴത്തെ പ്രശ്നങ്ങളും ഉന്നയിക്കപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നു.അതേസമയം, റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരത്തെ കേന്ദ്ര സര്‍ക്കാര്‍ പരിപോഷിപ്പിക്കുകയും മാനിക്കുകയും ചെയ്തിട്ടുണ്ടെന്നു ധനമന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. പൊതു താല്‍പര്യവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ആവശ്യങ്ങളുമാണു സര്‍ക്കാരിനെയും കേന്ദ്ര ബാങ്കിനെയും നയിക്കേണ്ടത്. അതിന് ഒട്ടേറെ വിഷയങ്ങളില്‍ സര്‍ക്കാരും ബാങ്കുമായി വിശദമായ കൂടിയാലോചനകള്‍ നടക്കാറുണ്ട്. കൂടിയാലോചന വിഷയങ്ങള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്താറില്ല. അന്തിമ തീരുമാനങ്ങളാണു പരസ്യപ്പെടുത്താറുള്ളത്. ഇതു തുടരും- ധനമന്ത്രാലയം വ്യക്തമാക്കി.

Related News
Tags: rbi
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News