• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
02:18 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിലവിലെ ഏഴ് ശതമാനം വളര്‍ച്ചാ നിരക്ക് അപര്യാപ്തം; നോട്ട് നിരോധനവും  ജി.എസ്.ടിയും സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ട് വലിച്ചുവെന്നും രഘുറാം രാജന്‍ 

By Web Desk    November 11, 2018   
raguram rajan

വാഷിങ്ടണ്‍: ജി.എസ്.ടിയും നോട്ട് നിരോധനവും  ഇന്ത്യയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടാക്കിയെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍.  2012 മുതല്‍ 2016 വരെ നിരോധനവും ജിഎസ്ടിയും നടപ്പാക്കുന്നതിന് മുന്‍പ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മികച്ച രീതിയിലായിരുന്നു, ആഗോള സമ്പദ്വ്യവസ്ഥ വളരെവേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന സമയത്താണ് നോട്ട് നിരോധനവും ജിഎസ്ടിയും തുടര്‍ച്ചയായി ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ആഘാതമേല്‍പ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

2017ല്‍ ആഗോള സമ്പദ്വ്യവസ്ഥ കൂടുതല്‍ വളര്‍ന്നപ്പോള്‍ ഇന്ത്യ കൂടുതല്‍ താഴേക്ക് പോകുകയും ചെയ്തു. രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിലവിലെ ഏഴ് ശതമാനം വളര്‍ച്ചാ നിരക്ക് അപര്യാപ്തമാണെന്നുംതളര്‍ച്ചയില്‍നിന്ന് വളര്‍ച്ചയിലേക്ക് മാറുമ്പോഴേക്കും കുതിച്ചുയരുന്ന എണ്ണവില മറ്റൊരു പ്രശ്‌നമായി വന്നിരിക്കുകയാണെന്നും  ആവശ്യമായ ഇന്ധനം ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ഓരോവര്‍ഷവും ചെലവഴിക്കുന്നത് ഭീമമായ തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അമേരിക്കയിലെ ബെര്‍ക്ലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാല പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News