• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:11 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

റെക്കോഡുകള്‍ കടന്ന് ഇന്ധന വില ഡീസലിന് 76,പെട്രോളിന് 82

By Web Desk    September 9, 2018   
petrol pump

കൊച്ചി : ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്. കോഴിക്കോട് പെട്രോളിന് 12 പൈസ കൂടി 82രൂപ 74പൈസയായി ഡീസലിന് 49പൈസകൂടി 76രൂപ 76പൈസയാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 83.88പൈസയും ഡീസലിന് 77.80യുമാണ് വില. കണ്ണൂരില്‍ പെട്രോളിന് 82രൂപ 77പൈസയും ഡീസലിന് 76രൂപ 78 പൈസയുമാണ് വില.

കേരളത്തില്‍ പെട്രോള്‍ വില്‍പനയ്ക്ക് ഈടാക്കുന്ന വാറ്റ് 30.11 ശതമാനമാണ്. ഡീസലിന് 22.77 ശതമാനം വാറ്റ് നല്കണം. മേയ് 31-നു നിരക്ക് കുറച്ചശേഷമുള്ളതാണ് ഈ നികുതി. നേരത്തേ പെട്രോളിന് 31.8-ഉം ഡീസലിന് 24.52-ഉം ശതമാനമായിരുന്നു വാറ്റ്.

ഡോളര്‍ കരുത്താര്‍ജിച്ചതും ചില ഒപെക് രാജ്യങ്ങള്‍ പ്രതീക്ഷിച്ച തോതില്‍ ഉല്‍പാദനം കൂട്ടാതിരുന്നതുമാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍.

ഇറാന്‍, വെനസ്വെല, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ പ്രതിസന്ധിയും വിലവര്‍ധിക്കാന്‍ ഇടയായി.

Tags: oil price
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News