• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:12 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രൂപയുടെ വിലയിടിവ്; ഉപഭോക‌്തൃ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാക്കും

By Web Desk    September 2, 2018   

ന്യൂഡല്‍ഹി > ഇറക്കുമതിചെയ്യുന്ന ഘടകങ്ങളുള്ള എല്ലാ നിര്‍മിതോല്‍പ്പന്നങ്ങളുടെയും വില വര്‍ധിക്കാന്‍ രൂപയുടെ വിലയിടിവ് കാരണമാകും.  ടെലിവിഷന്‍, ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍, വിവിധതരം വാഹനങ്ങള്‍ എന്നിവയുടെ വിലയില്‍ വര്‍ധനവ് ഉണ്ടാവും.  ജിഎസ്ടി നിരക്ക് കുറച്ചതിനാല്‍ ഗൃഹോപകരണ വിലയിലുണ്ടായ കുറവ് ഇല്ലാതാകുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇന്ധന വര്‍ധന വിലകൂടി കണക്കിലെടുക്കുമ്‌ബോള്‍ വരും നാളുകളില്‍ രൂക്ഷമായ വിലക്കയറ്റമുണ്ടാകുമെന്നാണ് വിപണ നിരീക്ഷകരുടെ വിലയിരുത്തല്‍.

ഗൃഹോപകരണങ്ങളുടെ ജിഎസ‌്ടി ജൂണ്‍ അവസാനവാരം 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറച്ചിരുന്നു. തുടര്‍ന്ന‌് ഇവയുടെ വില 5 മുതല്‍ 7 ശതമാനം നിര്‍മാതാക്കള്‍ കുറച്ചിരുന്നു. രൂപയുടെ മൂല്യശോഷണത്തോടെ രണ്ട‌് മുതല്‍ അഞ്ച‌് ശതമാനം വരെ ഉല്‍പാദന ചെലവ‌് വര്‍ധിച്ചെന്ന കാരണം പറഞ്ഞ‌് കമ്ബനികള്‍ ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ തുടങ്ങി. ഡോളറിന‌് 70 രൂപയില്‍ കൂടുതലായത് കടുത്ത സമ്മര്‍ദം സൃഷ്ടിച്ചിരിക്കുകയാണെന്ന‌് സോണി, പാനസോണിക്, ഗോദ്റേജ് കമ്ബനി വക്താക്കള്‍ പറഞ്ഞു. ഉത്തരേന്ത്യയിലെ ഉത്സവകാലത്തിനുമുമ്ബ് വിലവര്‍ധന പ്രഖ്യാപിക്കേണ്ടിവരുമെന്ന് ഗോദ്റേജ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കമല്‍ നന്ദി പറഞ്ഞു. 

വാഹനനിര്‍മാണ കമ്ബനികളും വില വര്‍ധിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. കാറുകളുടെ വില 5000 മുതല്‍ 15000 രൂപ വരെ വര്‍ധിപ്പിക്കാനാണ‌് നീക്കം. ഇറക്കുമതിയെ ആശ്രയിച്ചുള്ള സ‌്റ്റീല്‍ ഉല്‍പന്നങ്ങള്‍, എല്‍ഇഡി ബള്‍ബ‌്, വളം തുടങ്ങിയവയുടെ വിലയും വര്‍ധിക്കും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News