• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
01:54 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കണ്ണൂരിന്റെ മണ്ണില്‍ നിന്ന് ആദ്യം ഉയരുക അബുദാബിയിലേക്കുള്ള വിമാനം;  ഉദ്ഘാടനം ഡിസംബര്‍ 9ന്

By Web Desk    November 5, 2018   
kannur airport

മട്ടന്നൂര്‍; കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 9ന് നടക്കും. അബുദാബിയിലേക്കുള്ള വിമാനമാണ് കണ്ണൂരിന്റെ മണ്ണില്‍ നിന്നും ആദ്യം പറന്നുയരുക. ഇതോടെ കേരളത്തിന്റെ പുത്തന്‍ പ്രതീക്ഷകള്‍ക്ക് കൂടി ചിറക് വിരിയുകയാണ്.  ഉദ്ഘാടനം ഗംഭീരമായി നടത്തണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായത്.

കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു ഉള്‍പ്പെടെയുള്ളവര്‍ അതിഥികളായെത്തും. വിമാനത്താവളം നാടിന് സമര്‍പ്പിക്കുമ്പോള്‍ ഒരു ലക്ഷത്തോളം ആളുകള്‍ ചടങ്ങിന് സാക്ഷിയാകാന്‍ എത്തുമെന്നാണ് കരുതുന്നത്. ടെര്‍മിനല്‍ കെട്ടിടത്തിന് സമീപമാണ് വേദി ഒരുക്കുക.

വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി എത്തിയിരുന്നു. ടെര്‍മിനല്‍ കെട്ടിടം, ബാഗേജ് പരിശോധനാ സംവിധാനങ്ങള്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍, സി.സി.ടി.വി. കണ്‍ട്രോള്‍ റൂം തുടങ്ങിയവ മുഖ്യമന്ത്രി നേരില്‍ക്കണ്ട് ക്രമീകരണങ്ങള്‍ വിലയിരുത്തി. ഉദ്ഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കിയാല്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തു. രണ്ടു മണിക്കൂറോളം വിമാനത്താവളത്തില്‍ ചെലവിട്ട ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

മന്ത്രിസഭാംഗങ്ങളായ ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, കിയാല്‍ എം.ഡി. വി.തുളസീദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കളക്ടര്‍ മിര്‍ മുഹമ്മദലി, കണ്ണൂര്‍ റേഞ്ച് ഐ.ജി. ബല്‍റാംകുമാര്‍ ഉപാധ്യായ, ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം, കിയാല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കെ.പി.ജോസ്, ചീഫ് എന്‍ജിനീയര്‍ ഷിബുകുമാര്‍, സിഐ.എസ്.എഫ്. കമാന്‍ഡര്‍ ഡി.എസ്.ഡാനിയേല്‍ ധന്‍രാജ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News