• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:04 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പാക് വെടിവെപ്പില്‍ നാല് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീര മൃത്യൂ. അഞ്ച് പേര്‍ക്ക് പരിക്ക്

By Web Desk    June 13, 2018   
ind pak

സാംബ‍: കശ്മീരില്‍ പാക് വെടിവെപ്പില്‍ നാല് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീര മൃത്യൂ.  കൊല്ലപ്പെട്ടവരില്‍ അസിസ്റ്റന്‍ഡ് കമാന്‍ഡന്റും ഉള്‍പ്പെടും.വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.സാംബയിലെ ചംബ്ലിയാല്‍ സെക്ടറിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിവെച്ചത്. 


റംസാനിനോട് അനുബന്ധിച്ച്‌ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം പാകിസ്താന്‍റെ ഭാഗത്തു നിന്നുണ്ടാവുന്ന രണ്ടാമത്തെ പ്രകോപനമാണിത്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ യാതൊരു പ്രകോപനവും കൂടാതെയാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്.ഇ​ന്നു പു​ല​ർ​ച്ചെയായിരുന്നു രാം​ഗ​ഢ് സെ​ക്ട​റി​ലെ ബാ​ബ ചംബ്ലിയാല്‍ ഔ​ട്ട്പോ​സ്റ്റ് ല​ക്ഷ്യ​മി​ട്ട  പാ​ക് റേ​ഞ്ചേ​ഴ്സ് വെ​ടി​വെപ്പും ഷെ​ല്ലാ​ക്ര​മ​ണ​വും.. 

എ​സ്ഐ ര​ജ​നീ​ഷ് കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ രാം ​നി​വാ​സ്, ജ​തി​ന്ദ​ർ സിം​ഗ്, കോ​ൺ​സ്റ്റ​ബി​ൾ ഹ​ൻ​സ് രാ​ജ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ജ​വാ​ൻ​മാ​രെ സ​ത്വാ​രി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

2003ലെ വെടിനിര്‍ത്തല്‍ കരാറില്‍ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ചിരുന്നു. 2018ല്‍ മാത്രമായി 1000 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ടെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക കണക്കുകള്‍.ഇതിനെതിരെ ഇ​ന്ത്യ​ന്‍ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​ന്നു​ണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News