• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:39 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചരക്ക്-സേവന നികുതിയില്‍ നിന്ന്  ഒക്ടോബറില്‍ കേരളത്തിന് ലഭിച്ചത് 1817 കോടി

By Web Desk    November 2, 2018   
gst october

ഒക്ടോബറില്‍ സംസ്ഥാനത്തെ ചരക്ക്-സേവന നികുതിയില്‍ നിന്ന്  (ജി.എസ്.ടി.)  ലഭിച്ചത് 1817 കോടി രൂപ. ജി.എസ്.ടി. നിലവില്‍വന്നശേഷം ആദ്യമായാണ് ഇത്രയും വരുമാനം കേരളത്തിന് ലഭിക്കുന്നത്. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ജിഎസ്ടി നിലവില്‍ വന്നത്. ഒക്ടോബറില്‍ സംസ്ഥാനത്തിനകത്തെ വില്പനയില്‍നിന്ന് (എസ്.ജി.എസ്.ടി.) 749 കോടി രൂപയും മറ്റുസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന സാധനങ്ങളുടെ നികുതി (ഐ.ജി.എസ്.ടി.)യില്‍നിന്ന് 1068 കോടിരൂപയുമാണ് കിട്ടിയത്.

ദേശീയാടിസ്ഥാനത്തിലും ഒക്ടോബറില്‍ ജി.എസ്.ടി. വരുമാനം മെച്ചപ്പെട്ടു. ഈ വര്‍ഷം ഏപ്രിലിനുശേഷം ദേശീയതലത്തിലെ വരുമാനം ഒരുലക്ഷംകോടി കവിഞ്ഞു.കേരളത്തില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 1563.12 കോടി രൂപയാണ് കിട്ടിയത്. ഇതുമായി താരതമ്യം ചെയ്താല്‍ 307.88 കോടിരൂപയുടെ വര്‍ധന ഈ വര്‍ഷമുണ്ടായി.പ്രളയം കച്ചവടമേഖലയെ ബാധിച്ചതിനാല്‍ ഈ വര്‍ഷം ഓഗസ്റ്റിലും സെപ്റ്റംബറിലും നികുതി വരുമാനം കുറഞ്ഞിരുന്നു. ഓഗസ്റ്റില്‍ 1273.72 കോടിയും സെപ്റ്റംബറില്‍ 1175.2 കോടിയുമായിരുന്നു നികുതിവരുമാനം. രണ്ടുമാസത്തെ നികുതി ഒരുമിച്ച് കണക്കിലെടുത്താണ് കേന്ദ്രം നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. ഓഗസ്റ്റ്-സെപ്റ്റംബറിലെ നഷ്ടപരിഹാരവും സംസ്ഥാനത്തിന് കിട്ടാനുണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News