• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:25 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രണ്ടുമാസത്തിന് ശേഷം പെട്രോള്‍ ടീസല്‍ വിലയില്‍ കുറവ് 

By Web Desk    November 5, 2018   

ന്യൂഡല്‍ഹി: ഇന്ധനവില കുറഞ്ഞു.  തിങ്കളാഴ്ച പെട്രോളിന് 22 പൈസയും ഡീസലിന് 20 പൈസയും കുറഞ്ഞു.  കഴിഞ്ഞ മാസം 18 മുതല്‍ തുടര്‍ച്ചയായി വില കുറച്ചതിനെ തുടര്‍ന്ന് രാജ്യമൊട്ടാകെ പെട്രോളിന് 4 രൂപയിലേറെയും ഡീസലിന് രണ്ടു രൂപയിലേറെയും കുറവു വന്നു. അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവാണ് ഉപയോക്താക്കള്‍ക്കു ഗുണമായത്.

കേരളത്തില്‍ പെട്രോളിന് 4.17 രൂപയും ഡീസലിന് 2.63 രൂപയുമാണ് കുറഞ്ഞത്. കേരളത്തില്‍ എറണാകുളം ജില്ലയില്‍ പെട്രോളിന് 80.74 രൂപയും .;ഡീസലിന് 77.15 രൂപയുമാണ് ഇന്നത്തെ വില. ഡല്‍ഹിയില്‍ പെട്രോളിന് 78.56 രൂപയും ഡീഡലിന് 73.16 രൂപയുമാണ്.

ഇന്ധനവില രണ്ടുമാസത്തോളം തുടര്‍ച്ചയായി വര്‍ധനവുണ്ടായ ശേഷമാണ് ഇപ്പോള്‍ ചെറിയ തോതില്‍ കുറവ് വന്നിരിക്കുന്നത്. വിലവര്‍ധനയെത്തുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കഴിഞ്ഞ നാലിന് കേന്ദ്രസര്‍ക്കാര്‍ ലിറ്ററിന് ഒന്നര രൂപ വീതം തീരുവ കുറച്ചിരുന്നു. പിന്നാലെ വിവിധ സംസ്ഥാനങ്ങളും നികുതി കുറച്ചിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News