• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:34 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  കീറിയ നോട്ടുകളുടെ മൂല്യം ഇനി ബാങ്കുകള്‍ അളന്ന് നിശ്ചയിക്കും 

By Web Desk    September 15, 2018   
2000 RS

പകുതി ഭാഗം നഷ്ടപ്പെട്ടും കീറി കഷ്ണങ്ങളായതുമായ നോട്ടുകള്‍ നമ്മള്‍ ബാങ്കുകളില്‍ കൊണ്ടുപോയി മാറ്റി വാങ്ങാറുണ്ട്.  ഇനി അത്തരം കറന്‍സികള്‍ ബാങ്കുകള്‍ വെറുതെയങ്ങ് മാറ്റിക്കൊടുക്കില്ല. നഷ്ടപ്പെട്ട ഭാഗത്തിന്റെ അളവിന് അനുസരിച്ചാകും പകരം പണം കിട്ടുക. കീറിപ്പോയ കറന്‍സിയുടെ കൂടുതല്‍ ഭാഗം കൈവശമുണ്ടെങ്കില്‍ മുഴുവന്‍ തുക കിട്ടും. കുറച്ചേയൂള്ളൂവെങ്കില്‍ പകുതി തുകയാണ് കിട്ടുക. വളരെ കുറച്ചാണെങ്കില്‍ ഒന്നും കിട്ടില്ല. ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദേശമിറക്കി.

പുതിയ നിര്‍ദേശം പഴയ നോട്ടുകള്‍ക്കും 2,000 രൂപയുള്‍പ്പെടുന്ന പുതിയ നോട്ടുകള്‍ക്കും ബാധകമാണ്. എല്ലാ നോട്ടുകള്‍ക്കും വ്യത്യസ്ത മാനദണ്ഡമായതിനാല്‍ സ്‌കെയിലും കാല്‍ക്കുലേറ്ററുമില്ലാതെ കീറിയ ഭാഗത്തിന്റെ അളവും തിരികെ നല്‍കേണ്ട തുകയും കണക്കാക്കാനാകില്ല.

20 രൂപ വരെയുള്ള കറൻസികൾക്ക് പകുതി തുക തിരികെ നൽകുന്ന വ്യവസ്ഥയില്ല. എന്നാൽ, 50 രൂപയ്ക്കും അതിന് മുകളിലുള്ള കറൻസികൾക്കും കീറലിന്റെ അളവനുസരിച്ച് പകുതി പണം കിട്ടും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News