• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2018
SATURDAY
11:12 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എ ടി എം സർവ്വീസ് ചാർജുകൾ പുനഃസ്ഥാപിച്ചതിനെതിരെ വൻ പ്രതിഷേധം

By Web Desk    January 4, 2017   
ATM

ഡൽഹി: എ ടി എം സർവ്വീസ് ചാർജുകൾ പുനഃസ്ഥാപിച്ചു. മാസത്തിൽ അഞ്ച് തവണയിൽ കൂടുതൽ എ ടി എം കാർഡുകൾ ഉപയോഗിച്ചാൽ ബാങ്കുകൾ ഇനി സർവ്വീസ് ചാർജ് ഈടാക്കും. നോട്ടസാധുവാക്കലിന് പിന്നാലെ ഡിസംബർ 31 വരെ സർവ്വീസ് ചാർജ് നിർത്തലാക്കാൻ ബാങ്കുകൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഡിസംബറിന് 31 ശേഷവും പണമിടപാടിൽ നിയന്ത്രണം തുടരുമെന്ന് പ്രഖ്യാപിച്ച സർക്കാർ, സർവ്വീസ് ചാർജ്ജിലെ ഇളവ് തുടരാൻ നിർദ്ദേശം വെച്ചിട്ടില്ല.

ഇതിന് പിന്നാലെയാണ് ബാങ്കുകൾ സർവ്വീസ് ചാർജ് പുനഃസ്ഥാപിച്ചത്. ബാലൻസ് പരിശോധിക്കുന്നത് ഉൾപ്പെടെ എ ടി എം ഉപയോഗിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും കാർഡ് ഉപയോഗമായി കണക്കാക്കും.15 മുതൽ 20 വരെ രൂപയാണ് വിവിധ ബാങ്കുകൾ സർവ്വീസ് ചാർജ്ജായി ഈടാക്കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള എല്ലാ ട്രാൻസാക്ഷനുകൾക്കും അഞ്ച് ശതമാനം അധികം തുക ബാങ്കുകൾ ഇടാക്കും.

'ക്യാഷ്ലെസ് ഇക്കണോമി' പ്രഖ്യാപനത്തിന് വലിയ തിരിച്ചടിയാണ് പുതിയ സാഹചര്യം. സർവ്വീസ് ചാർജ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് പൊതുസമൂഹത്തിൽ ഉയരുന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News