• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:56 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഓഹരി വിപണികള്‍ കനത്ത നഷ്ടത്തോടെ ക്ലോസ് ചെയ്തു

By Web Desk    June 28, 2018   
SENSEX-DOWN

മുംബൈ:ഓഹരി വിപണി നഷ്ടത്തോടെ ക്ലോസ് ചെയ്തു.സെന്‍സെക്‌സ് 179.47 പോയിന്റിന്റെ നഷ്ടം രേഖപ്പെടുത്തി 35,037.64ല്‍ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക നിഫ്റ്റി 82.30 പോയിന്റ് 10,589.10ല്‍ ക്ലോസ് ചെയ്തു.രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തിയതും ചൈന-അമേരിക്ക വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകളാണ് ഇന്നും വിപണിക്ക് തിരിച്ചടിയായത്.എണ്ണവില സംബന്ധിച്ച ആശങ്കകളും വിപണിയെ പ്രതികൂലമായി ബാധിച്ചു.എന്‍.ടി.പി.സി, മഹീന്ദ്ര&മഹീന്ദ്ര, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ 0.78 ശതമാനം മുതല്‍ 1.76 ശതമാനം വരെ നേട്ടം രേഖപ്പെടുത്തി. ടാറ്റ മോട്ടോഴ്‌സ്, ഐ.സി.ഐ.സി.ഐ ബാങ്ക്, റിലയന്‍സ്, യെസ് ബാങ്ക്, ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ തുടങ്ങയവയുടെ ഓഹരികള്‍ 1.95 ശതമാനം മുതല്‍ 2.97 ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി. ഏഷ്യന്‍ ഓഹരികളാണ് പ്രധാനമായും നഷ്ടം രേഖപ്പെടുത്തിയത്്.നിഫ്റ്റിയില്‍ ഇന്‍ഫോസിസ്, എന്‍.ടി.പി.എസ്, മഹീന്ദ്ര&മഹീന്ദ്ര, എയര്‍ടെല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയവര്‍ നഷ്ടത്തിലായപ്പോള്‍. ടെക് മഹീന്ദ്ര, ഇന്ത്യ ബുള്‍സ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ടൈറ്റാന്‍, ബി.പി.സി.എല്‍ തുടങ്ങിയവര്‍ നഷ്ടം നേരിട്ടു.


 

Tags: SENSEX
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News