• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
03:26 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സെന്‍സെക്‌സ് ചരിത്ര നേട്ടത്തില്‍

By Web Desk    August 9, 2018   
SENSEX UP

മുംബൈ:ഓഹരി വിപണിയില്‍ ആദ്യമായി വ്യാപാരം ആരംഭിച്ചയുടനെ സൂചിക 38,000പിന്നിട്ട് ചരിത്രനേട്ടം.നിഫ്റ്റി 11,450 ഭേദിക്കുകയും ചെയ്തു. ഐസിഐസിഐ ബാങ്കും, ആക്സിസ് ബാങ്കും, എസ്ബിഐയും മികച്ച നേട്ടമുണ്ടാക്കി.
വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ സെന്‍സെക്സ് 136.81 പോയിന്റ് ഉയര്‍ന്ന് 38024.37ലെത്തിയിരുന്നു. നിഫ്റ്റി 21.60 പോയിന്റ ഉയര്‍ന്ന് 11471.60ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1336 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1327 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ആക്സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്, വേദാന്ത, ഐടിസി, വിപ്രോ, റിലയന്‍സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
ഭാരതി എയര്‍ടെല്‍, സിപ്ല, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎല്‍ ടെക്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ നിക്ഷേപകര്‍ക്ക് രാജ്യത്തെ ഓഹരി വിപണിയില്‍ വീണ്ടും താല്‍പ്പര്യം ജനിച്ചതാണ് കുതിപ്പിന് സാഹായകരമായത്. ബുധനാഴ്ച മാത്രം 568.63 കോടി രൂപയുടെ ഓഹരികളാണ് അവര്‍ വാങ്ങിക്കൂട്ടിയത്.

Tags: sensex
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News