• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:04 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബിജെപിക്കെതിരായവരെ ഒന്നിച്ച് നിര്‍ത്തും,മോദിയേക്കാള്‍ അദ്വാനിയെ ആദരിച്ചിട്ടുള്ളത് കോണ്‍ഗ്രസ്;രാഹുല്‍ ഗാന്ധി

By Web Desk    June 13, 2018   
RAHUL GANDHI

മുംബെെ: ബിജെപിക്കും മോദിക്കുമെതിരായവരെ ഒന്നിച്ച് നിര്‍ത്തി മഹാസഖ്യത്തിന് രൂപം നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ബി​ജെ​പി​യെ എ​തി​ര്‍ക്കുന്നവരെ മാ​ത്ര​മ​ല്ല ബി​ജെ​പി​യെ​യും ആ​ര്‍​എ​സ്‌എ​സി​നെ​യും മോ​ദി​യെ​യും എ​തി​ര്‍​ക്കു​ന്ന​വ​രെ ഒ​രു​മി​പ്പി​ച്ച്‌ മ​ഹാ​സ​ഖ്യം രൂ​പീ​ക​രി​ക്കുകയാണ് ലക്ഷ്യമെന്നും രാ​ഹു​ല്‍ മും​ബൈ​യി​ല്‍ പ​റ​ഞ്ഞു.

അതേ സമയം ഗുരുവായ എല്‍.കെ. അദ്വാനിയെപോലും ബഹുമാനിക്കാത്ത ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മോദിയുടെ ഗുരുവാണ് അദ്വാനിയെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഔദ്യോഗിക പരിപാടികളില്‍ പോലും പ്രധാനമന്ത്രി അദ്ദേഹത്തെ വേണ്ട വിധം ഗൗനിച്ചിട്ടില്ല. അതിനേക്കാളേറെ ഞാനാണ് അദ്ദേഹത്തെ പ്രോട്ടോക്കോള്‍ അനുസരിച്ച്‌ പരിഗണിച്ചിട്ടുള്ളത്'- രാഹുല്‍ പറഞ്ഞു.

എന്നാൽ,രാഷ്ട്രീയത്തിലെ ഏറ്റവും തരംതാണ കളിയാണ് രാഹുല്‍ ഗാന്ധി കളിക്കുന്നതെന്നും മുതിര്‍ന്ന നേതാക്കളെ ചവിട്ടി താഴ്ത്തി രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് എത്തിയതെന്നും ബി.ജെ.പി ആരോപിച്ചു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News